Quantcast

ഇറാൻ സൗദി ബന്ധം പ്രാബല്യത്തിലേക്ക്; വിദേശകാര്യ മന്ത്രിമാർ കൂടിക്കാഴ്ച നടത്തി

ചൈനയിൽ നടന്ന ചർച്ചയിലാണ് തീരുമാനം. ഇരു രാജ്യങ്ങളും തമ്മിൽ വിസകൾ അനുവദിക്കാനും ധാരണയായി.

MediaOne Logo

Web Desk

  • Published:

    6 April 2023 6:24 PM GMT

Iran,Saudi Arabia,seven years, ഇറാന്‍,സൌദി അറേബ്യ
X

ചരിത്ര നിമിഷങ്ങൾക്ക് തുടക്കം കുറിച്ച് സൗദിയുടേയും ഇറാന്‍റേയും വിദേശകാര്യ മന്ത്രിമാർ കൈകൊടുത്തു. ഇറാനും സൗദിയും തമ്മിൽ വിമാന സർവീസുകൾ വേഗത്തിൽ പുനരാരംഭിക്കും. ചൈനയിൽ നടന്ന ചർച്ചയിലാണ് തീരുമാനം. ഇരു രാജ്യങ്ങളും തമ്മിൽ വിസകൾ അനുവദിക്കാനും ധാരണയായി.

ഇരുരാജ്യങ്ങളും നയതന്ത്രബന്ധം ഉടൻ പുനഃസ്ഥാപിക്കും.റിയാദിലും തെഹ്‌റാനിലും ഇരുരാജ്യങ്ങളുടെയും എംബസികളും ജിദ്ദയിലും മഷാദിലുമുള്ള ജനറൽ കോൺസുലേറ്റുകളും തുറക്കാനും തീരുമാനമായി. അടുത്ത മാസം ഇത് നടപ്പാക്കും. ചർച്ചയിൽ പരസ്പര വിശ്വാസം വർധിപ്പിക്കാനായെന്നാണ് വിലയിരുത്തൽ.

2001 ഏപ്രിൽ 17ന് ഒപ്പുവച്ച ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള കരാർ പുനഃസ്ഥാപിക്കും. 1998 മെയ് 27ന് ഒപ്പുവെച്ച സമ്പദ്‌വ്യവസ്ഥ, വ്യാപാരം, നിക്ഷേപം, സാങ്കേതികവിദ്യ, ശാസ്ത്രം, സംസ്കാരം, കായികം, യുവത്വം എന്നീ മേഖലകളിലെ സഹകരണത്തിനുള്ള പൊതു ഉടമ്പടിയും പഴയപടി സ്ഥാപിക്കും. വിമാന സർവീസുകളും ഇരു രാജ്യങ്ങളിലേക്കും സന്ദർശന വിസകളും ലഭ്യമാക്കാനും ധാരണയായി. കൂടിക്കാഴ്ചക്ക് ആതിഥേയത്വം വഹിച്ചതിന് ഇരുപക്ഷവും ചൈനക്ക് നന്ദിയും അഭിനന്ദനവും അറിയിച്ചു.

സൗദി വിദേശകാര്യ മന്ത്രി ഇനി തെഹ്റാനിലും ഇറാന്‍റെ വിദേശ കാര്യ മന്ത്രി സൗദിയിലും സന്ദർശിക്കും. ഇറാനുമായി ബന്ധം പുനസ്ഥാപിച്ചതോടെ മേഖലയിൽ ആധിപത്യം ശക്തമാക്കുകയാണ് സൗദി അറേബ്യ. ഇറാഖുമായും സിറിയുമായും ബന്ധം പുനഃസ്ഥാപിക്കുന്നതും പുരോഗമിക്കുകയാണ്. യമൻ യുദ്ധം കൂടി അവസാനിക്കുന്നതോടെ പശ്ചിമേഷ്യയുടെ രാഷ്ട്രീയ ചിത്രം മാറുമെന്ന കാര്യം ഉറപ്പാണ്. ചൈനയുടെ നേതൃത്വത്തിൽ ഏഷ്യൻ രാജ്യങ്ങൾ കൂടി സാമ്പത്തിക ശക്തികളാകുന്ന ചിത്രം കൂടിയാണ് ഇപ്പോൾ തെളിയുന്നത്.

TAGS :

Next Story