ലേബർ ക്യാമ്പിൽ ഇഫ്താർ വിരുന്നൊരിക്കി റിയാദ് മലപ്പുറം ജില്ല കെ.എം.സി.സി
റിയാദ് : റിയാദ് മലപ്പുറം ജില്ലാ കെ.എം.സി.സിയുടെ നേതൃത്വത്തിൽ സുലൈ ഇസ്താംബൂൾ സ്ട്രീറ്റിലെ ലേബർ ക്യാമ്പിൽ ഇഫ്താർ വിരുന്ന് സംഘടിപ്പിച്ചു.
ഇന്ത്യക്കാർക്ക് പുറമെ വിവിധ രാജ്യക്കാരായ തൊഴിൽ പ്രശ്‌നങ്ങളിലും മറ്റുമായി പ്രതിസന്ധിയിലായവരും വർഷങ്ങളായി നാട്ടിൽ പോവാൻ കഴിയാത്തവരുമായ മുന്നൂറോളം ആളുകൾ ഉൾപ്പെടുന്ന ക്യാമ്പിലാണ് മലപ്പുറം ജില്ല കെ.എം.സി.സി ഇഫ്താർ വിരുന്നൊരുക്കിയത്.
താഴ്ന്ന വരുമാനക്കാരായ സാധാരണ തൊഴിലാളികൾ തിങ്ങി താമസിക്കുന്ന ലേബർ ക്യാമ്പിലെ ഇഫ്താർ ഇസ്ലാമിന്റെ മാനവിക സന്ദേശം കൈമാറുന്ന ചടങ്ങായി മാറി.
സൗദി നാഷണൽ കമ്മിറ്റി സുരക്ഷാ പദ്ധതി ചെയർമാൻ അഷറഫ് തങ്ങൾ ചെട്ടിപ്പടി, നാഷണൽ കമ്മിറ്റി വൈസ് പ്രസിഡന്റ് ഉസ്മാനാലി പാലത്തിങ്ങൽ ,റിയാദ് കെഎംസിസി സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി ഷുഹൈബ് പനങ്ങാങ്ങര,നാഷണൽ കമ്മിറ്റി സെക്രട്ടറിയെറ്റ് അംഗം മുഹമ്മദ് വേങ്ങര, റിയാദ് കെഎംസിസി സെൻട്രൽ കമ്മിറ്റി ഓർഗനൈസിങ് സെക്രട്ടറി സത്താർ താമരത്ത്, റഫീഖ് മഞ്ചേരി, ഷാഫി മാസ്റ്റർ തുവ്വൂർ, മലപ്പുറം ജില്ലാ പ്രവാസി അസോസിയേഷൻ പ്രസിഡന്റ് ഫൈസൽ തമ്പലക്കോടൻ,ട്രഷറർ ഉമർ അലി പഞ്ചിളി,ഫ്രണ്ടി പേ മാനേജർ സലീം ചെറുമുക്ക് തുടങ്ങിയവർ ഇഫ്താറിൽ അതിഥികളായി.
റിയാദ് മലപ്പുറം ജില്ലാ കെഎംസിസി ഭാരവാഹികളായ ഷൗക്കത് കടമ്പോട്ട്, സഫീർ തിരൂർ, ഷാഫി മാസ്റ്റർ ചിറ്റത്തുപാറ, മുനീർ വാഴക്കാട്, മുനീർ മക്കാനി
വിവിധ മണ്ഡലം ഭാരവാഹികൾ മലപ്പുറം ജില്ലാ കെ.എം.സി.സി വെൽഫെയർ വിങ് വളണ്ടിയേഴ്സ് തുടങ്ങിയവർ നേതൃത്വം നൽകി.
Adjust Story Font
16