Quantcast

റിയാദ് എയറിന്റെ ആദ്യ ബോയിങ് വിമാനം സൗദിയിലെത്തി

പരിശീലനത്തിനായാണ് വിമാനം ഉപയോഗിക്കുക, ലൈസൻസ് നടപടികൾക്കായും ഉപയോഗിക്കും

MediaOne Logo

Web Desk

  • Published:

    15 Jan 2025 4:52 PM GMT

Riyadh Airs first Boeing aircraft has arrived
X

റിയാദ്: റിയാദ് എയറിന്റെ ആദ്യ ബോയിങ് വിമാനം സൗദിയിലെത്തി. റിയാദിലെ കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കാണെത്തിയത്. സർവീസിന് മുന്നോടിയായുള്ള പരിശീലനത്തിനായാണ് വിമാനം ഉപയോഗിക്കുക.

റിയാദ് എയറിന്റെ ആദ്യ ബോയിങ് വിമാനമാണ് റിയാദിൽ എത്തിയത്. ബോയിങ് 787-9 എന്ന വിമാനമാണ് ഇത്. റിയാദ് എയറിനായി വാടകക്കാണ് പുതിയ വിമാനം എടുത്തിട്ടുള്ളത്. പ്രധാനമായും സർവീസിന് മുന്നോടിയായുള്ള പരിശീലനം, ട്രയൽ ഓപ്പറേഷൻ, എയർ ട്രാൻസ്‌പോർട്ട് ലൈസൻസ് നടപടികൾ എന്നിവക്കായാണ് ഉപയോഗിക്കുക. ഈ വർഷത്തോടെ റിയാദ് എയർ സർവീസ് തുടങ്ങാനുള്ള പ്രാരംഭ പ്രവർത്തനങ്ങളാണ് നിലവിൽ നടന്ന് കൊണ്ടിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് പരിശീലന പാറക്കലുകൾ, പൈലറ്റ് അടക്കമുള്ളവരുടെ പരിശീലനങ്ങൾ, സേവനങ്ങളുടെ നിലവാരം ഉറപ്പാക്കൽ, എന്നീ പ്രവർത്തനങ്ങളാണ് നടന്ന് കൊണ്ടിരിക്കുന്നത്.

TAGS :

Next Story