റിയാദ് അൽ യാസ്മിൻ ഇന്റർനാഷണൽ സ്‌കൂളിനും മികച്ച വിജയം
റിയാദ്: സി.ബി.എസ്.ഇ 10, 12 ക്ലാസ്സുകളുടെ പരീക്ഷയിൽ റിയാദ് അൽ യാസ്മിൻ ഇന്റർനാഷണൽ സ്‌കൂൾ മികച്ച വിജയം. 12-ാം ക്ലാസ് സയൻസ് വിഭാഗത്തിൽ കൃഷ്‌ണേന്തു ഹാഷിർ 95.2 ശതമാനത്തോടു കൂടി ഒന്നാം റാങ്ക് കരസ്ഥമാക്കി. എസ്. എസ് സഫ (94.8%), ആമിന മനാൽ ഷമീം (94%), തുടങ്ങിയവർ യഥാക്രമം രണ്ട്, മൂന്ന് സ്ഥാനങ്ങളും നേടി.
കൊമേഴ്സ് വിഭാഗത്തിൽ മുഹമ്മദ് റയ്യാനാണ് 94 ശതമാനത്തോടെ ഒന്നാം റാങ്കിന് അർഹനായത്. ഖുഷ്‌നൂർ ഷാഹ് (93%), മുഹമ്മദ് ഫൗസാൻ (85.6) തുടങ്ങിയവർ യഥാക്രമം രണ്ട്, മൂന്ന് സ്ഥാനങ്ങളും നേടി. കൂടാതെ സയൻസിലും കൊമേഴ്‌സിലുമായി എട്ട് കുട്ടികൾ 90 ശതമാനത്തിനു മുകളിൽ മാർക്ക് കരസ്ഥമാക്കി.
10-ാം ക്ലാസ്സിലെ കുട്ടികളും മികച്ച പ്രകടനത്തിലൂടെ നൂറു ശതമാനം വിജയം കരസ്ഥമാക്കി. റുഷ്ദ ഷബീർ 95.8 ശതമാനം മാർക്കോടെ ഒന്നാം റാങ്ക് കരസ്ഥമാക്കി. മുഹമ്മദ് ഹാഷിഫ് (94.2%), ലമ്യ ബസ്മി അൻവർ (93.6%) എന്നിവർ യഥാക്രമം രണ്ട്, മൂന്ന് സ്ഥാനങ്ങളും നേടി. 17 കുട്ടികൾ 90 ശതമാനത്തിനു മുകളിലും മാർക്ക് നേടി. അൽ യാസ്മിൻ ഇന്റർനാഷണൽ സ്‌കൂൾ മാനേജ്മന്റ്, കോംപ്ലക്‌സ് മാനേജർ അബ്ദുൽ ഇലാഹ് അൽ മൊയ്ന, പ്രിൻസിപ്പൽ, സ്റ്റാഫ് എന്നിവർ കുട്ടികളെ അനുമോദിച്ചു.
Adjust Story Font
16