Quantcast

റിയാദ് ബസ് സർവീസ് വ്യാപിപ്പിക്കുന്നു; മൂന്നാം ഘട്ടത്തിന് തുടക്കം

സേവനം ആരംഭിച്ച് അഞ്ച് മാസത്തിനുള്ളിൽ 40 ലക്ഷത്തിലേറെ യാത്രക്കാർ ബസ് സർവീസുകൾ പ്രയോജനപ്പെടുത്തി

MediaOne Logo

Web Desk

  • Updated:

    2023-08-19 18:19:13.0

Published:

19 Aug 2023 5:10 PM GMT

റിയാദ് ബസ് സർവീസ് വ്യാപിപ്പിക്കുന്നു; മൂന്നാം ഘട്ടത്തിന് തുടക്കം
X

റിയാദ്: റിയാദിൽ നടപ്പാക്കുന്ന കിങ് അബ്ദുൽ അസീസ് പൊതുഗതാഗത പദ്ധതിയുടെ ഭാഗമായ റിയാദ് ബസ് സർവീസിന്റെ മൂന്നാം ഘട്ടത്തിന് തുടക്കമായി. മൂന്നാം ഘട്ടം ആരംഭിച്ചതോടെ റിയാദ് ബസ് സർവീസ് പദ്ധതിയിലെ ആകെ റൂട്ടുകൾ മുപ്പത്തിമൂന്നായി. ആകെ 565 ബസുകൾ ഈ റൂട്ടുകളിൽ സർവീസിന് ഉപയോഗിക്കുന്നുണ്ട്.

ഈ വർഷം മാർച്ചിലാണ് റിയാദ് ബസ് സർവീസിന് തുടക്കമായത്. സേവനം ആരംഭിച്ച് അഞ്ച് മാസത്തിനുള്ളിൽ 40 ലക്ഷത്തിലേറെ യാത്രക്കാർ ബസ് സർവീസുകൾ പ്രയോജനപ്പെടുത്തി. ബസുകൾക്ക് ഇനി 1,611 സ്ഥലങ്ങളിൽ സ്റ്റോപ്പുണ്ടാകും. 565 ബസുകൾ ഈ റൂട്ടുകളിൽ സർവീസ് നടത്തുന്നുണ്ട്.

റിയാദ് ബസ് ശൃംഖലയുടെ ആകെ നീളം 1,900 കിലോമീറ്ററാണ്. ഇതിൽ 1,284 കിലോമീറ്റർ നീളത്തിൽ ഇതോടെ സർവീസായിട്ടുണ്ട്. ഈ വർഷാവസാനത്തിനു മുമ്പായി റിയാദ് ബസ് ശൃംഖല പൂർണ തോതിൽ പ്രവർത്തിപ്പിക്കും. ഇതിന് ഇനി രണ്ട് ഘട്ടങ്ങളേ ബാക്കിയുള്ളൂ.

റിയാദ് മെട്രോയും ബസ് ശൃംഖലയും ബന്ധിപ്പിച്ചാണ് പ്രവർത്തിക്കുക. രണ്ടു മണിക്കൂർ ടിക്കറ്റിന് നാലു റിയാൽ, മൂന്നു ദിവസത്തേക്കുള്ള ടിക്കറ്റിന് 20 റിയാൽ, ഏഴു ദിവസത്തേക്കുള്ള ടിക്കറ്റിന് 40 റിയാൽ, 30 ദിവസത്തേക്കുള്ള ടിക്കറ്റിന് 140 റിയാൽ എന്നിങ്ങനെ വ്യത്യസ്ത നിരക്കുകളിലുള്ള ടിക്കറ്റുകൾ ബസ് സർവീസിൽ നൽകുന്നുണ്ട്. ഈ നിരക്കിൽ സമയപരിധിക്കുള്ളിൽ എത്ര ബസുകളിലും സേവനം ഉപയോഗപ്പെടുത്താം.


TAGS :

Next Story