Quantcast

റിയാദ് ഇന്ത്യൻ ഫുട്‌ബോൾ അസോസിയേഷൻ 2024-25 വർഷത്തേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു

MediaOne Logo

Web Desk

  • Published:

    22 July 2024 1:04 PM GMT

റിയാദ് ഇന്ത്യൻ ഫുട്‌ബോൾ അസോസിയേഷൻ 2024-25 വർഷത്തേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു
X

റിയാദ് : മലസിലെ ചെറീസ് ഹോട്ടലിൽ വെച്ച് ചേർന്ന രിഫയുടെ (റിയാദ് ഇന്ത്യൻ ഫുട്‌ബോൾ അസോസിയേഷൻ) ജനറൽ ബോഡി യോഗത്തിൽ അടുത്ത കാലയളവിലേക്കുള്ള ഭരണ സമിതി രൂപികൃതമായി. നിലവിലെ റിഫ പ്രസിഡണ്ട്, സെക്രട്ടറി, ട്രഷറർ, ടെക്‌നിക്കൽ ചെയർമാർ എന്നിവരെ വേദിയിൽ വെച്ച്തന്നെ എതിരില്ലാതെ തിരഞ്ഞെടുത്തു. റിഫ പ്രസിഡണ്ടായി ബഷീർ ചേലേമ്പ്ര, സെക്രട്ടറിയായി സൈഫുദ്ധീൻ കരുളായി, ട്രഷററായി അബ്ദുൽ കരീം പയ്യനാട്, ടെക്‌നിക്കൽ ചെയർമാനായി ശകീൽ തിരൂർക്കാട് എന്നിവരെയാണ് തെരഞ്ഞെടുത്തത് . റിഫയുടെ മുഖ്യ രക്ഷധികാരി അബ്ദുല്ല വല്ലാഞ്ചിറയാണ് മീറ്റിങ്ങിനു നേതൃത്വം കൊടുത്തത്.

എല്ലാ ടീമുകളുടെയും പ്രതിനിധികൾ പങ്കെടുത്ത ജനറൽ ബോഡി യോഗം ബഷീർ ചേലമ്പ്ര ഉദ്ഘാടനം ചെയ്തു. കഴിഞ്ഞകാല കമ്മിറ്റിയുടെ പ്രവർത്തന റിപ്പോർട്ട് സൈഫുദ്ധീൻ കരുളായിയും സാങ്കേതിക ഭേദഗതിയും അവലോകനവും ടെക്‌നിക്കൽ കമ്മിറ്റി ചെയർമാൻ ഷക്കീൽ തിരൂർക്കാടും, വരവ് ചിലവ് കണക്കുകൾ കരീം പയ്യനാടും അവതരിപ്പിച്ചു. ജുനൈസ് വാഴക്കാട് സ്വാഗതവും ബഷീർ കാരന്തൂർ നന്ദിയും പറഞ്ഞു.

അടുത്ത രണ്ട് വർഷത്തേക്കുള്ള ഇരുപത്തി ഒന്നംഗ കമ്മിറ്റിയാണ് നിലവിൽ വന്നത്. ബഷീർ ചേലമ്പ്ര ( പ്രസിഡന്റ് ) ബഷീർ കാരന്തൂർ (വർക്കിംഗ് പ്രസിഡന്റ് ) കുട്ടൻ ബാബു, ഹംസ, മുഹമ്മദ് കുട്ടി, ( വൈസ് പ്രസിഡന്റ് ) സൈഫുദ്ധീൻ കരുളായി ( ജനറൽ സെക്രട്ടറി ) മുസ്തഫ മമ്പാട് (ഓർഗനൈസിംഗ് സെക്രട്ടറി ) ഷറഫ് റെഡ് സ്റ്റാർ, സുലൈമാൻ മൻസൂർ റബ്ബിയ, സാബിത് സുലൈ എഫ് സി ( ജോ. സെക്രട്ടറി ) അബ്ദുൽ കരീം പയ്യനാട് ( ട്രഷറർ ) ഷക്കീൽ തിരൂർക്കാട് (ടെക്‌നിക്കൽ ചെയർമാൻ) ജുനൈസ് വാഴക്കാട് (ടെക്‌നിക്കൽ കൺവീനർ) നൗഷാദ് ചക്കാല ( വെൽഫെയർ കൺവീനർ ) അഷ്റഫ് ബ്ലാസ്റ്റേഴ്‌സ് ( സോഷ്യൽ മീഡിയ കൺവീനർ ), ആഷിഖ് യൂത്ത് ഇന്ത്യ (പ്രിൻറ് മീഡിയ) മുസ്തഫ കവ്വായി ( മാർക്കറ്റിംഗ് കൺവീനർ) ഫൈസൽ പ്രവാസി ( ഇവൻറ് മാനേജ്മെന്റ് ) ശരീഫ് കാളികാവ് ( അമ്പയറിംഗ് ) മിദ്ലാജ് ലാലു ( മെഡിക്കൽ ) ആത്തിഫ് ( റിഫ ഡവലെപ്‌മെന്റ് )

റിഫ വ്യവസ്ഥാപിതമായി ഫുട്‌ബോൾ മത്സരങ്ങൾ സംഘടിപ്പിക്കുകയും നാല് ഡിവിഷനിലുകളായി ക്ലബുകൾ മാറ്റുരക്കുകയും ചെയ്യുന്ന ലീഗ് മത്സരങ്ങൾ ഓരോ കാലയളവിലും അസോസിയേഷന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്നുണ്ട്. കേരളത്തിലെ ഫുട്‌ബോൾ ഫെഡറേഷൻ മാതൃകയിലാണ് റിഫ ലീഗ് മത്സരങ്ങൾ നടത്തുന്നത്. എ,ബി& സി ഡിവിഷനുകളിലായി എട്ട് ടീമുകളാണ് പരസപരം മത്സരിക്കുന്നത്.മറ്റു ടീമുകൾ ഡി, ഡിവിഷനിലും മത്സരിക്കും. അതോടൊപ്പം വിവിധ ക്ലബ്ബുകൾ, സംഘടനകൾ, സ്ഥാപനങ്ങൾ തുടങ്ങി എല്ലാവരും നടത്തുന്ന സെവൻസ്, നയൻസ് & ലവൻസ് ടൂർണമെന്റുകൾ റിഫയുടെ മേൽനോട്ടത്തിലും സഹകരണത്തിലുമാണ് റിയാദിൽ നടന്ന് വരുന്നത്. ആയിരത്തോളം ഫുട്‌ബോൾ താരങ്ങളാണ് റിഫയിൽ റജിസ്റ്റർ ചെയ്ത് വിവിധ ടീമുകൾക്ക് വേണ്ടി കളിക്കുന്നത്. സ്വദേശി റഫറി പാനലാണ് റിഫയുടെ ഔദ്യോഗിക മത്സരങ്ങളെല്ലാം നിയന്ത്രിക്കുന്നത്.

TAGS :

Next Story