Quantcast

നിർമിത ബുദ്ധിയുമായി ബന്ധപ്പെട്ട് റിയാദ് ഇന്ത്യൻ മീഡിയ ഫോറം സംവാദം സംഘടിപ്പിച്ചു

സാംസ്‌കാരിക സമ്മേളനം സിറ്റി ഫ്ളവർ മാനേജിംഗ് ഡയറക്ടർ ടി.എം അഹമദ് കോയ ഉദ്ഘാടനം ചെയ്തു

MediaOne Logo

Web Desk

  • Published:

    2 Jun 2024 7:29 PM GMT

Riyadh Indian Media Forum organized debate on artificial intelligence
X

റിയാദ്: നിർമിത ബുദ്ധിയുമായി ബന്ധപ്പെട്ട് റിയാദ് ഇന്ത്യൻ മീഡിയ ഫോറം സംവാദം സംഘടിപ്പിച്ചു. എ.ഐ വിദഗ്ദൻ താരിഖ് ഖാലിദ് പരിപാടിക്ക് നേതൃത്വം നൽകി. മീഡിയാ ഫോറം വാർഷികാഘോഷങ്ങളുടെ ഭാഗമായിട്ടാണ് പരിപാടി സംഘടിപ്പിച്ചത്. സാംസ്‌കാരിക സമ്മേളനം സിറ്റി ഫ്ളവർ മാനേജിംഗ് ഡയറക്ടർ ടി.എം അഹമദ് കോയ ഉദ്ഘാടനം ചെയ്തു.

ജനറേറ്റീവ് എ.ഐ ആന്റ് മീഡിയ, എ.ഐ സ്വകാര്യതയും സുതാര്യതയും എന്നിങ്ങിനെ വിവിധ വിഷയങ്ങളിലായിരുന്നു സംവാദം. റിംഫ് അഥവാ റിയാദ് ഇന്ത്യൻ മീഡിയ ഫോറത്തിന്റ റിംഫ് ടോക് എന്ന മാസാന്ത പരിപാടിയിലാണ് നിർമിത ബുദ്ധിയുടെ വിവിധ വിഷയങ്ങൾ ചർച്ചയായത്. സംവാദ പരിപാടിക്ക് എ.ഐ വിദഗ്ദൻ എഞ്ചി. താരിഖ് ഖാലിദ് നേതൃത്വം നൽകി.

നിർമിത ബുദ്ധി ഉൾപ്പെടെയുളള സാങ്കേതിക വിദ്യകൾ തൊഴിൽ വിപണിയിൽ അവസരം ഇല്ലാതാക്കില്ല. ഇത്തരം പ്രചാരണം ശരിയല്ലെന്നും, ഫലപ്രദമായും, ഗുണപരമായും നിർമിത ബുദ്ധിയെ ഉപയോഗപ്പെടുത്താമെന്നും അദ്ദേഹം പറഞ്ഞു. സൗദിയിലെ അൽ ഉല ഉൾപ്പെടെ പൗരാണിക നഗരങ്ങൾ മോടിപിടിച്ചത് എ.ഐ യുടെ സഹായത്തോടെയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

എഐ സ്വകാര്യതയും സുതാര്യതയും എന്ന വിഷയം സൈബർ സെക്യൂരിറ്റി വിദഗ്ദൻ എഞ്ചി. അമീൻ ഖാൻ അവതരിപ്പിച്ചു. ഡീപ് ഫേക് വീഡിയോകൾ പോലുള്ള എ.ഐ സംവിധാനങ്ങൾ സ്വകാര്യതയേയും സുരക്ഷയെയും ഭാവിയിൽ പ്രതികൂലമായി ബാധിക്കാനിടയുണ്ടെന്നും സംവാദം ചൂണ്ടിക്കാട്ടി. മീഡിയാ ഫോറം പ്രസിഡന്റ് നസ്റുദ്ദീൻ വിജെ അധ്യക്ഷത വഹിച്ചു. നാദിനഷ റഹ്‌മാൻ, ഷംനാദ് കരുനാഗപ്പളളി, ജലീൽ ആലപ്പുഴ എന്നിവർ സംസാരിച്ചു.


TAGS :

Next Story