വൺ കാൾ വൺ വോട്ട്, റിയാദ് മലപ്പുറം ജില്ലാ യു.ഡി.എഫ് തെരഞ്ഞെടുപ്പ് കൺവൻഷൻ സംഘടിപ്പിച്ചു
ബത്ഹയിലെ ഡി പാലസ് ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന ചടങ്ങ് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ഓൺലൈനിൽ ഉദ്ഘാടനം ചെയ്തു.
റിയാദ്: റിയാദ് മലപ്പുറം ജില്ലാ യു.ഡി.എഫ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ബത്ഹയിലെ ഡി പാലസ് ഓഡിറ്റോറിയത്തിൽ വെച്ച് മലപ്പുറം,പൊന്നാനി,വയനാട് ലോക്‌സഭാ മണ്ഡലം തെരഞ്ഞെടുപ്പ് കൺവൻഷൻ സംഘടിപ്പിച്ചു. റിയാദ് മലപ്പുറം ജില്ലാ യു.ഡി.എഫ് ചെയർമാൻ ഷൗക്കത്ത് കടമ്പോട്ട് അധ്യക്ഷത വഹിച്ച തെരഞ്ഞെടുപ്പ് കൺവൻഷൻ പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ഓൺലൈനിൽ ഉദ്ഘാടനം ചെയ്തു.
ഇന്ത്യ ജീവിക്കണമോ മരിക്കണമോ എന്ന ചോദ്യമുയരുന്ന വലിയൊരു തെരഞ്ഞെടുപ്പാണ് നടക്കുന്നത്.വർഗീയ ഫാസിസ്റ്റ് ശക്തികളെ അധികാരത്തിൽ നിന്നും ഇറക്കി ഇന്ത്യയെ തിരിച്ചു പിടിക്കാനും മതേതരത്വം സംരക്ഷിക്കാനും ഇന്ത്യയിൽ കോൺഗ്രസ്സിന്റെ നേതൃത്വത്തിലുള്ള ഇന്ത്യ മുന്നണി അധികാരത്തിൽ വന്നേ മതിയാകൂ. കഴിഞ്ഞ പത്ത് വർഷത്തെ വികസന നേട്ടങ്ങൾ ജനങ്ങളെ മുന്നിൽ അവതരിപ്പിക്കാൻ ഇല്ലാത്ത സംഘ്പരിവാർ ശക്തികൾ ജങ്ങൾക്കിടയിൽ വർഗീയതയുടെ വിഷ വിത്തുകൾ വിതച്ചു ജങ്ങളെ ഭിന്നിപ്പിച്ചു അധികാരം നിലനിർത്താനുള്ള ശ്രമങ്ങളാണ് നടത്തുന്നത്.
കേരളത്തിൽ കഴിഞ്ഞ എട്ടു വർഷമായി വരുന്ന തലമുറകളെ പോലും ബാധിക്കുന്ന തരത്തിൽ കടക്കെണിയിലേക്ക് തള്ളിവിട്ടു കേരളത്തെ സാമ്പത്തികമായി തകർത്ത ഭരണമാണ് നടക്കുന്നത്.
സംഘപരിവാർ ശക്തികളുമായി എതിർപ്പുകളോ പ്രത്യയശാസ്ത്ര തർക്കങ്ങളോ ഇല്ലാതെ അന്തർധാര രാഷ്ട്രീയം ഒഴിവാക്കി നേരിട്ടുള്ള ബന്ധമാണ് ഇടതുപക്ഷം കേരളത്തിൽ സ്വീകരിക്കുന്നത്. കെടുകാര്യസ്ഥതയുടെ കൂത്തരങ്ങായി മാറിയ കേരള സർക്കാരിനെതിയും വർഗീയ ഫാസിസ്റ്റ് ശക്തികളെ അധികാരത്തിൽ നിന്നിറക്കി ഇന്ത്യയെ സംരക്ഷിക്കുന്നതിനും മുഴുവൻ ജനാധിപത്യ വിശ്വാസികളും ഇന്ത്യ മുന്നണി സ്ഥാനാർത്ഥികളെ വിജയിപ്പിക്കാൻ മുഴുവൻ പ്രവാസി സുഹൃത്തുക്കളോടും ഉദ്ഘാടന പ്രസംഗത്തിൽ വി.ഡി സതീശൻ അഭ്യർത്ഥിച്ചു.
മലപ്പുറം ലോക്‌സഭാ മണ്ഡലം സ്ഥാനാർഥി ഇ.ടി മുഹമ്മദ് ബഷീർ,പൊന്നാനി ലോക്‌സഭാ മണ്ഡലം സ്ഥാനാർഥി അബ്ദുസമദ് സമദാനി,മലപ്പുറം ഡി.സി.സി പ്രസിഡന്റ് വി.എസ് ജോയ് എന്നിവർ ചടങ്ങിനെ അഭിസംബോധന ചെയ്തു സംസാരിച്ചു.
രാജ്യത്തെ വീണ്ടെടുക്കുന്നതിന് പതിനായിരം കിലോമീറ്റർ നടന്നു വെറുപ്പിന്റെ വിപണിയിൽ സ്‌നേഹത്തിന്റെ കടതുറക്കാൻ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ ഇന്ത്യമുന്നണി തെരഞ്ഞെടുപ്പിനെ നേരിടുമ്പോൾ എല്ലാ പ്രതിസന്ധി ഘട്ടത്തിലും എം.പി എന്ന നിലയിൽ കേരളത്തെ ചേർത്ത് പിടിച്ച വയനാട് ലോക്‌സഭാ മണ്ഡലം സ്ഥാനാർഥി രാഹുൽ ഗാന്ധിക്കും, ഇന്ത്യയിൽ പ്രയാസപ്പെടുന്ന ഉത്തരേന്ത്യൻ ഗ്രാമങ്ങളിൽ പോലും സാന്ത്വനത്തിന്റെ കരസ്പര്ശവുമായി എം.പി എന്ന നിലയിൽ ഇറങ്ങി പ്രവർത്തിച്ച ഇ.ടി മുഹമ്മദ് ബഷീറിനും ഇന്ത്യൻ പാർലമെന്റിൽ പരിണിത പ്രജ്ഞനും മികച്ച വാഗ്മിയുമായ അബ്ദുസമദ് സമദാനിക്കും രാജകീയ ഭൂരിപക്ഷം നൽകി വിജയിപ്പിക്കണമെന്നും, ഇന്ത്യൻ പാർലമെന്റിൽ ഉണ്ടാവേണ്ടത് ഭരണഘടനപോലും മാറ്റി എഴുതാൻ സംഘ്പരിവാർ ശക്തികൾ ശ്രമിക്കുമ്പോൾ ഇന്ത്യൻ പാർലമെന്റിൽ ഉണ്ടാവേണ്ടത് കാലഘട്ടത്തിന്റെ ആവശ്യകതയാണെന്നും തിരഞ്ഞെടുപ്പ് കൺവൻഷനെ അഭിസംബോധനം ചെയ്തു സംസാരിച്ച മലപ്പുറം ഡി.സി.സി പ്രസിഡന്റ് വി.എസ് ജോയ് പറഞ്ഞു.
കൺവൻഷനിൽ ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ പ്രാധാന്യം മനസ്സിലാക്കി വൺ കാൾ വൺ വോട്ട് ക്യാമ്പയിൻ പ്രഖ്യാപിച്ചു. ക്യാമ്പയിന്റെ ഭാഗമായി ഇരുപത്തയ്യായിരം വോട്ടർമാരെ നേരിട്ട് റിയാദ് യു.ഡി.എഫ് പ്രവർത്തകർ വിളിക്കും.വൺ കാൾ വൺ വോട്ട് ക്യാമ്പയിൻ ലോഗോ സൗദി നാഷണൽ കമ്മിറ്റി സെക്രട്ടറിയേറ്റ് അംഗം മുഹമ്മദ് വേങ്ങര സൗദി നാഷണൽ കമ്മിറ്റി സെക്രട്ടറിയേറ്റ് അംഗം ജലീൽ തിരൂരിനു നൽകി ഉദ്ഘാടനം ചെയ്തു.
ചടങ്ങിൽ ഷാഫി മാസ്റ്റർ കരുവാരകുണ്ട്,എൽ കെ അജിത് മുഖ്യപ്രഭാഷണം നടത്തി. അബ്ദുല്ല വല്ലാഞ്ചിറ,സിപി മുസ്തഫ,ഷുഹൈബ് പനങ്ങാങ്ങര,പിസി അലി വയനാട്,നവാസ് വെള്ളിമാട് കുന്നു,ശങ്കർ, ജംഷി തുവ്വൂർ,മുജീബ് ഉപ്പട,സത്താർ താമരത്ത്,ഷറഫു വയനാട് തുടങ്ങി കെ.എം.സി.സിയുടെയും ഓ.ഐ.സി.സിയുടെയും നേതാക്കൾ ആശംസകൾ അറിയിച്ചു സംസാരിച്ചു.
ചടങ്ങിൽ റിയാദ് മലപ്പുറം ജില്ലാ യു.ഡി.എഫ് ജനറൽ ജനറൽ കൺവീനർ സിദ്ധിഖ് കല്ലുപറമ്പൻ സ്വാഗതവും സഫീർ മുഹമ്മദ് നന്ദിയും പറഞ്ഞു. മുനീർ വാഴക്കാട്, വഹീദ് വാഴക്കാട് ,സാദിഖ് വടപുരം ,മുനീർ മക്കാനി, ഷാഫി ചിറ്റത്തുപാറ, അമീർ പട്ടണത്ത്, നൗഫൽ താനൂർ,ഉണ്ണി, ഷക്കീൽ തിരൂർക്കാട്,പ്രഭാകരൻ,അർഷദ് തങ്ങൾ,സലാം മഞ്ചേരി, സഫീർ ഖാൻ കരുവാരകുണ്ട്, ബൈജു,മുത്തു പാണ്ടിക്കാട്, യൂനുസ് നാണത്ത്,ഷൗക്കത് ഷിഫ, ഇസ്മായിൽ ഓവുങ്ങൽ,ഷറഫു ചിറ്റാൻ, മജീദ് മണ്ണാർമല,അൻസാർ വാഴക്കാട്,നജീബ് ആക്കോട്, ഇസ്മായിൽ,ശിഹാബ് അരിപ്പൻ,സലിം വാഴക്കാട്,ബനൂജ് പുലത്ത് തുടങ്ങിയവർ നേതൃത്വം നൽകി.
Adjust Story Font
16