കാരുണ്യത്തിന്റെയും പരസ്പര സ്‌നേഹത്തിന്റെയും സന്ദേശം കൈമാറി മർക്കസ് ഗ്രാൻഡ് ഇഫ്താർ

റിയാദ്: റമദാൻ നൽകുന്നത് കാരുണ്യത്തിന്റെയും പരസ്പര സ്‌നേഹത്തിന്റെയും സന്ദേശമാണെന്ന് കേരള ഹജ്ജ് കമ്മറ്റി ചെയർമാനും ജാമിഅ മർക്കസ് വൈസ് ചാൻസലറുമായ ഡോ:ഹുസൈൻ സഖാഫി ചുള്ളിക്കോട് അഭിപ്രായപ്പെട്ടു. റിയാദ് മർക്കസ് കമ്മിറ്റി വനാസ ഇസ്തിറാഹയിൽ സംഘടിപ്പിച്ച ഇഫ്താർ സംഗമം ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. വ്രതാനുഷ്ടാനം കൊണ്ടർത്ഥമാക്കുന്നത് വിശപ്പും ദാഹവും സഹിക്കൽ മാത്രമല്ല, മനുഷ്യന്റെ സർവ്വ ചലനങ്ങളും സൃഷ്ടാവിന്റെ ഹിതത്തിനനുസരിച്ചാവുക എന്നതാണ്. പരസ്പരം സ്‌നേഹിക്കാനും മറ്റുള്ളവരെ ഉൾക്കൊള്ളാനുമുള്ള ഹൃദയ വിശാലത കൈവരിക്കുമ്പോൾ മാത്രമേ വ്രതത്തിന്റെ ആന്തരിക സത്ത ഉൾകൊണ്ടവരായി നാം മാറുകയുള്ളൂ. സാഹോദര്യത്തിന്റെയും പാരസ്പര്യത്തിന്റെയും പ്രതിഫലനമായിരിക്കണം വ്രതം. അദ്ദേഹം അഭിപ്രായപ്പെട്ടു.
കുടുംബിനികൾ അടക്കം ആയിരങ്ങൾ പങ്കെടുത്ത ഗ്രാൻഡ് ഇഫ്താർ പരിപാടിയിൽ സമസ്ത കേന്ദ്ര മുശാവറ അംഗം മാരായമംഗലം അബ്ദുറഹ്‌മാൻ ഫൈസി പ്രാർത്ഥന നടത്തി. പരിപാടിയിൽ റിയാദ് മർകസ് കമ്മിറ്റി പ്രസിഡന്റ് അബ്ദുൽ നാസർ അഹ്സനി അധ്യക്ഷത വഹിച്ചു. പുതുതായി ചുമതലയേറ്റ ഐസിഎഫ്,ആർഎസ്‌സി ഭാരവാഹികളെ പരിപാടിയിൽ ആദരിച്ചു. റിയാദ് മർകസ് ജനറൽ സെക്രട്ടറി ഫസൽ കുട്ടശ്ശേരി സ്വാഗതവും സ്വാഗത സംഘം കൺവീനർ മൻസൂർ
പാലത്ത് നന്ദിയും പറഞ്ഞു. ഗ്രാൻറ് ഇഫ്താറിന് മുജിബ് കാലടി, മുനിർ കൊടുങ്ങല്ലൂർ, മുഹമ്മദ് കുട്ടി സഖാഫി ഒളമതിൽ, ഇബ്രാഹിം കരിം, മൻസൂർ പാലത്ത്, കരിം ഹാജി, മജിദ് മട്ടന്നൂർ, അബ്ദു സ്സമദ് മാവൂർ, ശാക്കിർ കൂടാളി, അഷ്റഫ് ഉള്ളാട്ടിൽ, അബ്ദു ലത്വീഫ് മിസ്ബാഹി തുടങ്ങിയവർ നേതൃത്വം നൽകി
Adjust Story Font
16