റിയാദ് മെട്രോ ഓറഞ്ച് ലൈനിലെ സർവീസ് നാളെ മുതൽ
റിയാദ് മെട്രോയുടെ മുഴുവൻ ലൈനിലും സേവനം
റിയാദ്: സൗദിയിലെ റിയാദ് മെട്രോയുടെ ഓറഞ്ച് ലൈനിലെ സർവീസ് നാളെ മുതൽ ആരംഭിക്കും. മൂന്നാം ട്രാക്കായ മദീന റോഡ് ട്രാക്കിലാണ് നാളെ മുതൽ സേവനം ലഭിക്കുക. ഇതോടെ മെട്രോയുടെ മുഴുവൻ ലൈനിലേക്കും സേവനം ലഭ്യമാകും.
മെട്രോയിലേക്ക് പൊതു ജനങ്ങളെ ആകർഷിക്കാനായി വിവിധ പദ്ധതികളും നടപ്പാക്കിയിട്ടുണ്ട്. കഴിഞ്ഞ ദിവസം യെല്ലോ ലൈനിലെ എയർപോർട്ട് ടെർമിനൽ ഒന്ന്, രണ്ട് സ്റ്റേഷനുകളിലേക്കുള്ള സേവനങ്ങളും ആരംഭിച്ചിരുന്നു. സൗജന്യ പാർക്കിങ്, സൗജന്യ ടാക്‌സി സേവനം തുടങ്ങി നിരവധി സംവിധാനങ്ങളും മെട്രോയുടെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. കൂടുതൽ ആളുകളെ മെട്രോയിലേക്ക് ആകർഷിക്കുകയാണ് ലക്ഷ്യം.
ഏറ്റവും നീളമുള്ള ഡ്രൈവറില്ലാ മെട്രോയാണ് റിയാദിലേത്. നാല് സെൻട്രൽ സ്റ്റേഷനുകളടക്കം ആകെ 85 സ്റ്റേഷനുകളാണ് റിയാദ് മെട്രോക്കുള്ളത്. സ്റ്റേഷനുകളെ പരസ്പരം ബന്ധിപ്പിച്ച് ആയിരത്തോളം ബസ്സുകളും സർവീസ് നടത്തും. സാധാരണക്കാരെ കൂടി ലക്ഷ്യം വെച്ചുള്ളതാണ് റിയാദ് മെട്രോ. അതിനാൽ തന്നെ ഏറ്റവും കുറഞ്ഞ നിരക്കിലാണ് മെട്രോ സേവനം.
Adjust Story Font
16