ആഗോള നിക്ഷേപ സംഗമത്തിനൊരുങ്ങി റിയാദ്
ഒക്ടോബര്‍ 26, 27, 28 തിയതികളിലാണ് സമ്മേളനം നടക്കുന്നത്. അയ്യായിരത്തിലേറെ പേര്‍ റിറ്റ്‌സ് കാള്‍ട്ടണില്‍ നടക്കുന്ന സമ്മേളനത്തിലെത്തും.
ആഗോള നിക്ഷേപ സംഗമത്തിനൊരുങ്ങി റിയാദ്. ഒക്ടോബര്‍ 26, 27, 28 തിയതികളിലാണ് സമ്മേളനം നടക്കുന്നത്. അയ്യായിരത്തിലേറെ പേര്‍ റിറ്റ്‌സ് കാള്‍ട്ടണില്‍ നടക്കുന്ന സമ്മേളനത്തിലെത്തും. ഇന്ത്യയില്‍ നിന്നും വ്യവസായ പ്രമുഖന്‍ എംഎ യൂസുഫലി സംഗമത്തില്‍ സംസാരിക്കും.
സൗദി അറേബ്യയെ കുറിച്ച് സംസാരിക്കുന്നവരില്‍ ഭൂരിഭാഗവും മുന്‍ധാരണയുടെ അടിസ്ഥാനത്തിലാണ് സംസാരിക്കുന്നതെന്ന് ആഗോള ബിസിനസ് പ്രമുഖനായ റിഷാര്‍ഡ് അറ്റിയാസ്. റിയാദില്‍ നടക്കാനിരിക്കുന്ന ഫ്യൂച്ചര്‍ ഇന്‍വെസ്റ്റ്‌മെന്റ് ഇനിഷ്യേറ്റീവ് അഞ്ചാം എഡിഷന്റെ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആഗോള നിക്ഷേപകരം സൗദിയിലെത്തിക്കാന്‍ സൗദി കിരീടാവകാശി രൂപം നല്‍കിയതാണ് ഫ്യൂച്ചര്‍ ഇന്‍വെസ്റ്റ്‌മെന്റ് ഇനിഷ്യേറ്റീവ്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, റോബോട്ടിക്‌സ്, വിദ്യാഭ്യാസം, ആരോഗ്യം, പരിസ്ഥിതി സുസ്ഥിരത എന്നീ മേഖലയിലാണ് സമ്മേളനം സംഘടിപ്പിക്കുന്ന ഫ്യൂച്ചര്‍ ഇന്‍വെസ്റ്റ്‌മെന്റ് ഇനിഷ്യേറ്റീവ് ഇന്‍സ്റ്റിറ്റ്യൂട്ട് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. കഴിഞ്ഞ നാലു വര്‍ഷത്തിനിടെ സൗദി അറേബ്യയില്‍ സംഭവിച്ച മാറ്റങ്ങള്‍ വിസ്മയമാണെന്ന് ഇന്‍സ്റ്റിറ്റ്യൂട്ട് സിഇഒയും ആഗോള ബിസിനസ് പ്രമുഖനുമായ റിഷാര്‍ഡ് അറ്റിയാസ് പറഞ്ഞു. സൗദിയിലെത്തും വരെ എല്ലാവരും മുന്‍ധാരണയിലാണ് സംസാരിക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
Adjust Story Font
16