Quantcast

മാറുന്ന സൗദിയെ അടയാളപ്പെടുത്തി റിയാദ് സീസൺ ഫെസ്റ്റിവലിന് തുടക്കം

ഏഴര ലക്ഷത്തോളം കാണികളെത്തിയ പ്രൗഢോജ്ജ്വല റാലിയോടെ റിയാദ് സീസൺ ഫെസ്റ്റിവലിന് തുടക്കമായി

MediaOne Logo

Web Desk

  • Updated:

    2021-10-21 16:46:38.0

Published:

21 Oct 2021 4:43 PM GMT

മാറുന്ന സൗദിയെ അടയാളപ്പെടുത്തി റിയാദ് സീസൺ ഫെസ്റ്റിവലിന് തുടക്കം
X

ഏഴര ലക്ഷത്തോളം കാണികളെത്തിയ പ്രൗഢോജ്ജ്വല റാലിയോടെ റിയാദ് സീസൺ ഫെസ്റ്റിവലിന് തുടക്കമായി. ലോകത്തെ സൗദിയിലേക്ക് ക്ഷണിക്കുന്ന പരിപാടിയിൽ പ്രശസ്ത അമേരിക്കന്‍ റാപ്പര്‍ പിറ്റ്ബുള്ളായിരുന്നു മുഖ്യാതിഥി. ഡ്രോണുകളും വെടിക്കെട്ടും കൂറ്റൻ റാലിയും ഉൾപ്പെടുന്നതായിരുന്നു ഉദ്ഘാടന ചടങ്ങ്.റിയാദിലെ പ്രത്യേക ഗ്രൗണ്ടിലൊരുക്കിയ സീസൺ ഫെസ്റ്റിവലിന്‍റെ തുടക്കം ജനകീയമായിരുന്നു.നിരവധി ലോക പ്രശസ്ത വ്യക്തികളുടെ സാന്നിധ്യത്തിൽ സൗദി വിനോദ അതോറിറ്റി ചെയർമാൻ തുർക്കി ബിൻ അബ്ദുൽ മുഹ്സിൻ ആലു ശൈഖാണ് ഫെസ്റ്റിന്‍റെ ഉദ്ഘാടന പ്രഖ്യാപനം നടത്തിയത്.

2700ലേറെ ഡ്രോണുകൾ ചേർന്ന് 'ഇമേജ് മോർ' എന്ന ശീർഷകത്തില്‍ പരിപാടിയുടെ എംബ്ലം ആകാശത്ത് തീർത്തു.ആഗോള ഉത്സവത്തിന്‍റെ ചൈതന്യം പ്രതിഫലിപ്പിച്ചായിരുന്നു സീസണിലെ ആദ്യ ദിന പരിപാടികൾ. 1500ലേറെ കലാകാരന്മാർ അണിനിരന്ന ഉദ്ഘാടന വേദി വര്‍ണ്ണാഭമായിരുന്നു .14 മേഖലകളായിട്ടാണ് റിയാദ് സീസൺ നടക്കുന്നത്. ഇവയുടെ വിശേഷം പറയുന്നതായിരുന്നു റാലിയിലെ പ്ലോട്ടുകൾ.

TAGS :

Next Story