സൗദി പരിശീലകനാകാൻ റോബർട്ടോ മാഞ്ചിനി; ഇറ്റലിയുടെ മുൻ കോച്ച് സൗദിയിലേക്ക്
689 കോടി രൂപ മൂല്യമുള്ള ഓഫറാണ് മാഞ്ചിനിക്ക് മുന്നിൽ സൗദി അറേബ്യ വെച്ചിട്ടുള്ളത്
ഇറ്റലിയുടെ പരിശീലക സ്ഥാനം ഒഴിഞ്ഞ റോബർട്ടോ മാൻസിനി സൗദി അറേബ്യയിലേക്ക് എത്തുന്നു. ദേശീയ ടീമിന്റെ പരിശീലകനായി മാൻസിനിയെ നിയമിക്കാനുള്ള ചർച്ചകൾ അന്തിമഘട്ടത്തിലെത്തിയതായി കായിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. എഴുന്നൂറ് കോടിയോളം രൂപയാണ് ഇദ്ദേഹത്തിനുള്ള ഓഫർ.
689 കോടി രൂപ മൂല്യമുള്ള ഓഫറാണ് മാഞ്ചിനിക്ക് മുന്നിൽ സൗദി അറേബ്യ വെച്ചിട്ടുള്ളത്. കഴിഞ്ഞ യൂറോ കപ്പിൽ ഇറ്റലിയിലെ കിരീടത്തിലേക്ക് നയിച്ച പരിശീലകനാണ് മാഞ്ചിനി. 2018ൽ അസൂറിപ്പടക്കൊപ്പമെത്തിയ മാഞ്ചിനി മൂന്ന് വർഷം കൊണ്ട് കിരീടം ഇറ്റലിയിലെത്തിച്ചു.
2006ൽ ലോകകപ്പ് നേടിയ ശേഷമുള്ള ഇറ്റലിയുടെ ആദ്യ കിരീടമായിരുന്നു ഇത്. എന്നാൽ ഖത്തർ ലോകകപ്പിന് യോഗ്യത നേടാൻ പോലും ഇറ്റലിക്ക് ആയിരുന്നില്ല..യൂറോ കപ്പ് യോഗ്യത മത്സരങ്ങൾ ആ യൂറോ കപ്പ് യോഗ്യത മത്സരങ്ങൾ പുരോഗമിക്കവെയാണ് മാഞ്ചിനിയുടെ രാജി.
സൗദിയുടെ ഓഫറിനോട് അനുകൂലമായി പ്രതികരിച്ചാൽ ഇദ്ദേഹം സൗദിയിലെത്തും. മുമ്പ് മാഞ്ചസ്റ്റർ സിറ്റി, ഇന്റർ മിലാൻ, ലാസിയോ എന്നീ ടീമുകളെയെല്ലാം അദ്ദേഹം പരിശീലിപ്പിച്ചിട്ടുണ്ട്.
Adjust Story Font
16