Quantcast

ആര്‍.ടി.ആര്‍ പ്രഭുവിനെ ജുബൈല്‍ ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂള്‍ ചെയര്‍മാനായി നിയമിച്ചു

MediaOne Logo

Web Desk

  • Published:

    7 Sep 2024 8:17 PM GMT

ആര്‍.ടി.ആര്‍ പ്രഭുവിനെ ജുബൈല്‍ ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂള്‍  ചെയര്‍മാനായി നിയമിച്ചു
X

ജുബൈല്‍: ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂള്‍ മാനേജിംഗ് കമ്മിറ്റിയുടെ പുതിയ ചെയര്‍മാനായി ആര്‍.ടി.ആര്‍ പ്രഭുവിനെ (തങ്ക പ്രഭു രാജാപോള്‍ ) നിയമിച്ചു. തമിഴ്‌നാട് തിരുനെല്‍വേലി സ്വദേശിയാണ്. ഡോ.ജൗഷീദ്, മെഹുല്‍ ചൗഹാന്‍ എന്നിവര്‍ക്ക് ശേഷം, നിലവിലുള്ള മാനേജ്മെന്റ് കമ്മിറ്റിയില്‍ നിന്ന് റൌണ്ട് റോബിന്‍ സംവിധാനത്തിലൂടെ തെരഞ്ഞെടുക്കപ്പെടുന്ന മൂന്നാമത്തെ ചെയര്‍മാനാണ്ആര്‍.ടി.ആര്‍.പ്രഭു.

ജുബൈല്‍ ഇന്ത്യന്‍ സ്‌കൂളിന്റെ അധ്യക്ഷ പദവി വലിയ ഉത്തരവാദിത്തമാണെങ്കിലും സ്‌കൂളിന്റെയും കുട്ടികളുടെയും പലതലങ്ങളിലുള്ള വളര്‍ച്ചക്കുവേണ്ടി പ്രവര്‍ത്തിക്കുമെന്ന് അദ്ദേഹം പറഞ്ഞു. മൂല്യബോധം, ആശയവിനിമയ കഴിവുകള്‍, പഠന പുരോഗതി തുടങ്ങിയവയിലുള്ള പ്രകടനം ഉയര്‍ത്തുക എന്നതും ലക്ഷ്യമിടുന്നുണ്ട്. തന്റെ പ്രവര്‍ത്തന പരിചയവും സേവന സന്നദ്ധതയും ഇതിന് മുതല്‍കൂട്ടാവുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

പന്ത്രണ്ടു വര്‍ഷങ്ങളായി ജാപ്പനീസ് കമ്പനിയായ യോകോഗാവയില്‍ ഉദ്യോഗസ്ഥനാണ് പ്രഭു. ഇന്ത്യക്കാരുടെ വിവിധങ്ങളായ പ്രശ്‌നങ്ങളില്‍ ഇടപെട്ടും അവരുടെ ഉന്നമനത്തിനായി സന്നദ്ധ സേവനം നടത്തിയും ഇന്ത്യക്കാര്‍ക്കിടയില്‍ ഏറെ ശ്രദ്ധേ നേടിയിരുന്നു.

TAGS :

Next Story