സാജിദ് ആറാട്ടുപുഴയുടെ 'ഐഷാബീഗം'; പുസ്തകം പ്രകാശനം ചെയ്തു.
മാധ്യമ പ്രവർത്തകനും എഴുത്തുകാരനുമായ ജമാൽ കൊച്ചങ്ങാടി ആദ്യ കോപ്പി മാപ്പിളപാട്ട് ഗാന നിരൂപകൻ ഫൈസൽ എളേറ്റിലിന് കൈമാറി
ദമാം: ദമാമിലെ മാധ്യമപ്രവർത്തകനും എഴുത്തുകാരനുമായ സാജിദ് ആറാട്ടുപുഴ രചിച്ച ''ഐഷാബീഗം കഥാപ്രസംഗത്തിനൊരു ആമുഖം'' എന്ന പുസ്തകം പ്രകാശനം ചെയ്തു. എഴുത്തുകാരനും മാധ്യമപ്രവർത്തകനുമായ ജമാൽ കൊച്ചങ്ങാടി മാപ്പിളപാട്ട് ഗാന നിരൂപകൻ ഫൈസൽ എളേറ്റിലിന് ആദ്യ കോപ്പി കൈമാറി.
ദമാമിലെ സാമൂഹ്യ, മാധ്യമ, രാഷ്ട്രീയ, ജനസേവന മേഖലയിലെ വ്യക്തിത്വങ്ങൾ പങ്കെടുത്ത നിറഞ്ഞ സദസ്സിന് മുമ്പിൽ പുസ്തകത്തിൻറെ പ്രകാശനം നിർവ്വഹിച്ചു. മാധ്യമ പ്രവർത്തകനും എഴുത്തുകാരനുമായ ജമാൽ കൊച്ചങ്ങാടി ആദ്യ കോപ്പി മാപ്പിളപാട്ട് ഗാന നിരൂപകൻ ഫൈസൽ എളേറ്റിലിന് കൈമാറി. ഇറാം ഗ്രൂപ്പ് സി.ഇ.ഒ അബ്ദുറസാഖ് പരിപാടി ഉൽഘാടനം ചെയ്തു.
കാലഘട്ടത്തിന്റെ വെല്ലുവിളികളെ അതിജീവിച്ച് കലാരംഗത്ത് തൻറേതായ വ്യക്തിമുദ്ര പതിപ്പിച്ച ധീരവനിതയായിരുന്നു ഐഷാബീഗമെന്ന് ജമാൽ കൊച്ചങ്ങാടി പറഞ്ഞു. ഒരു കലാകാരിയെയും കലയെയും പരിജയപ്പെടുത്തുന്നതിനപ്പുറത്ത് ഒരു നാടിനെയും ജനതയെയും കലാപരമായ മുന്നേറ്റങ്ങളെയും മനോഹരമായി വരച്ചു കാട്ടുന്ന ചരിത്ര കൃതി കൂടിയാണ് സാജിദിന്നത് ഐഷാബീഗം എന്ന പുസ്തകമെന്ന് ഫൈസൽ എളേറ്റില് പറഞ്ഞു.
പരിപാടിയിൽ മുഖ്യ അതിഥികളായെ ഇരുവരെയും ആദരിച്ചു. രചയിതാവ് സാജിദ് ആറാട്ടുപുഴയേയും ആദരിച്ചു. ഡസ്റ്റിൻ ബുക്സാണ് പ്രസാധകർ. റൗഫ് ചാവക്കാടിന്റെ നേതൃത്വത്തിൽ ഐഷാബീഗത്തിൻറെ പ്രശസ്ത പാട്ടുകളുടെ ആലാപനവും സംഘടിപ്പിച്ചു. ആലികുട്ടി ഒളവട്ടൂർ, മാലിക് മഖ്ബൂൽ, ശബീർ ചാത്തമംഗലം, സുബൈർ ഉദിനൂർ എന്നിവർ നേതൃത്വം നൽകി.
Adjust Story Font
16