Quantcast

സാമുവൽ ജോണിൻ്റെ മൃതദേഹം നാട്ടിലെത്തിച്ച് സംസ്കരിച്ചു

MediaOne Logo

Web Desk

  • Published:

    29 July 2023 9:08 AM GMT

Dead body of Samual John
X

ജൂലൈ 20ന് സൗദി കിഴക്കൻ പ്രവിശ്യയിലെ അൽഹസ്സ സനാഇയ്യയിൽ സ്റ്റീൽ വർക്ക്ഷോപ്പിൽ വെച്ചുണ്ടായ അപകടത്തിൽ മരണപ്പെട്ട ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂർ വെണ്മണി സ്വദേശി സാമുവൽ ജോണിൻ്റെ (48വയസ്സ്) മൃതദേഹം നാട്ടിലെത്തിച്ച് സംസ്കരിച്ചു.

പിക്കപ്പ് വാനിൽ നിന്നും ഇരുമ്പ് ഷീറ്റുകൾ ഇറക്കുന്നതിനിടയിൽ ശരീരത്തിലേക്ക് ഷീറ്റുകൾ മറിഞ്ഞ് സാമുവൽ തൽക്ഷണം മരണപ്പെടുകയായിരുന്നു.

തെങ്ങുംതറയിൽ നൈനാൻ ജോണിൻ്റെയും, സോശാമ്മയുടെയും മകനായ സാമുവൽ ഏഴ് വർഷമായി പ്രവാസിയായിരുന്നു. ത്രിഷയാണ് ഭാര്യ. ജസ്റ്റിൻ, ജസ്റ്റസ് എന്നീ രണ്ട് മക്കളുണ്ട്.

ജോലി സ്ഥലത്തു വെച്ചുണ്ടായ അപകട മരണമായതിനാൽ നടപടിക്രമങ്ങൾ പൂർത്തീകരിക്കുവാൻ അല്പം പ്രയാസപ്പെടേണ്ടി വന്നെങ്കിലും സാമൂഹ്യ പ്രവർത്തകനും, അൽ ഹസ്സ ഒ ഐ സി സി ജീവകാരുണ്യ വിഭാഗം കൺവീനറുമായ പ്രസാദ് കരുനാഗപ്പള്ളിയുടെ അവസരോചിതമായ ഇടപെടൽ കൊണ്ട് മരണം സംഭവിച്ച് ഒരാഴ്ചക്കകം തന്നെ എല്ലാ നടപടിക്രമങ്ങളും പൂർത്തിയാക്കി. ശേഷം മൃതശരീരം വ്യാഴാഴ്ചയോടെ ദമ്മാമിൽ നിന്നും കൊച്ചിയിലേക്കുള്ള എമിറേറ്റ്സ് വിമാനത്തിൽ നാട്ടിലെത്തിച്ചു.

അൽ ഹസ കിംഗ് ഫഹദ് ആശുപത്രി മോർച്ചറിയിൽ നിന്നും സാമുവലിൻ്റെ ബോഡി പ്രസാദ് കരുനാഗപ്പള്ളിയുടെ നേതൃത്വത്തിൽ നവാസ് കൊല്ലം, ഉമർ കോട്ടയിൽ, ബാബു തേഞ്ഞിപ്പലം, ഉണ്ണികൃഷ്ണൻ, സത്താർ എന്നിവർ ഏറ്റുവാങ്ങി. വരമ്പൂർ പെന്തക്കോസ്റ്റ് മിഷൻ ചർച്ചിലെ സംസ്കാര ശുശ്രൂഷകൾക്ക് ശേഷം ചെറുവല്ലൂർ സഭാ സെമിത്തേരിയിൽ അടക്കം ചെയ്തു.

TAGS :

Next Story