യുഎഇ, എത്യോപ്യ രാജ്യങ്ങളിൽ നിന്നുള്ളവർക്ക് സൗദിയിലേക്ക് വീണ്ടും പ്രവേശന വിലക്ക്; ഉത്തരവ് നാളെ മുതൽ പ്രാബല്യത്തിലാകും
ജനികത മാറ്റം സംഭവിച്ച വൈറസ് സാന്നിധ്യമാണ് ഈ രാജ്യങ്ങൾക്ക് വിലക്കേർപ്പെടുത്താൻ കാരണം
- Published:
3 July 2021 5:03 AM GMT
യുഎഇ, എത്യോപ്യ, അഫ്ഗാനിസ്ഥാൻ, വിയറ്റ്നാം എന്നീ രാജ്യങ്ങളിൽ നിന്നുള്ളവർക്ക് സൗദിയിലേക്ക് വീണ്ടും വിലക്കേർപ്പെടുത്തി. ഇതുവഴി വരുന്ന യാത്രക്കാർക്ക് സൗദിയിലേക്ക് പ്രവേശനമുണ്ടാകില്ല. ഈ രാജ്യങ്ങളിലേക്ക് സഞ്ചരിക്കുന്നതിന് സൗദി പൗരന്മാർക്കും വിലക്കേർപ്പെടുത്തി. പ്രത്യേക അനുമതിയെടുത്ത് മാത്രമേ പൗരന്മാർക്ക് ഈ രാജ്യങ്ങളിലേക്ക് പ്രവേശനം അനുവദിക്കൂ. ഉത്തരവ് നാളെ (2021 ജൂലൈ 4 ഞായർ) രാത്രി 11 മുതൽ പ്രാബല്യത്തിലാകും. കോവിഡിന്റെ ജനിതക മാറ്റം സംഭവിച്ച വകഭേദം വർധിക്കുന്ന സാഹര്യത്തിലാണ് തീരുമാനം.യുഎഇ, എത്യോപ്യ രാജ്യങ്ങളിൽ നിന്നുള്ളവർക്ക് സൗദിയിലേക്ക് വീണ്ടും പ്രവേശന വിലക്ക്; ഉത്തരവ് നാളെ മുതൽ പ്രാബല്യത്തിലാകും
പുതിയ തീരുമാനത്തോടെ നിലവിൽ ഈ രാജ്യങ്ങളിലുള്ള സൗദി പ്രവാസികൾക്ക് ഈ രാജ്യങ്ങളിൽ നിന്നും പുറത്തു പോയി മറ്റൊരു രാജ്യത്ത് 14 ദിവസം കഴിയണം. ഇതിന് ശേഷം ഉപാധികളോടെ മാത്രമേ സൗദിയിലേക്ക് പ്രവേശനമുണ്ടാകൂ. നേരത്തെ വിലക്കുളള ഒമ്പത് രാജ്യങ്ങളില്‍നിന്നുള്ളവരുടെ വിലക്ക് തുടരുകയും ചെയ്യും. അതേസമയം, ഈ രാജ്യങ്ങളിൽ നിന്നും വരുന്ന സൗദി പൗരന്മാർക്ക് 14 ദിവസത്തെ ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്റൈനും നിർബന്ധമാണ്.
Adjust Story Font
16