സൗദി എയർലൈൻ 2024ൽ വിറ്റ് 55 ശതമാനം ടിക്കറ്റുകളുടെ വില 300 റിയാലിൽ കുറവ്
ഹജ്ജ്, വേനലവധി സീസണുകളിൽ മികച്ച സർവീസാണ് എയർലൈൻ നടത്തിയതെന്ന് ജനറൽ മാനേജർ അറിയിച്ചു
ജിദ്ദ: മുന്നൂറ് റിയാലിന് താഴെ വിലയുള്ള ടിക്കറ്റുകളാണ് ഈ വർഷം വിറ്റതിൽ പകുതിയിലേറെയുമെന്ന് സൗദി എയർലൈൻസ്. ഹജ്ജ്, വേനലവധി സീസണുകളിൽ മികച്ച സർവീസാണ് എയർലൈൻ നടത്തിയതെന്ന് ജനറൽ മാനേജർ അറിയിച്ചു. നിലവിൽ നൂറിലേറെ റൂട്ടുകളിൽ സർവീസ് നടത്തുന്ന സൗദി എയർലൈൻസിനെ റിയാദ് എയറിന്റെ വരവ് ബാധിക്കില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സൗദി എയർലൈൻസ് ആഭ്യന്തര സർവീസിൽ 2024 ലിൽ വിറ്റ 55% ശതമാനം എക്കോണമി ടിക്കറ്റുകളുടെ വില 300 റിയാലിൽ താഴെയായിരുന്നു. സൗദി എയർലൈൻസ് ഗ്രൂപ്പ് ജനറൽ മാനേജർ എൻജിനീയർ ഇബ്രാഹിം ആണ് സൗദി ചാനലിന് നൽകിയ അഭിമുഖത്തിൽ ഇക്കാര്യം പറഞ്ഞത്. ദേശീയ ദിനം, സൗദി സ്ഥാപക ദിനം എന്നിവയിൽ മൂന്നു ലക്ഷത്തി മുപ്പതിനായിരം ടിക്കറ്റുകൾ ശരാശരി 128 റിയാൽ നിരക്കിലാണ് വിറ്റഴിച്ചത്. സീസൺ സമയത്ത് യാത്രാ തീയതിക്ക് രണ്ടോ മൂന്നോ ദിവസം മുമ്പ് ടിക്കറ്റുകൾ എടുക്കുമ്പോൾ മാത്രമാണ് ടിക്കറ്റ് നിരക്കുകളിൽ വർദ്ധന വരുന്നത്. റിയാദ് എയർലൈൻസിന്റെ വരവ് സൗദി എയർലൈൻസിന് ഒരുതരത്തിലും ബാധിക്കുകയില്ലന്നും അദ്ദേഹം വ്യക്തമാക്കി.
സൗദി എയർലൈൻസ് ജിദ്ദ കേന്ദ്രീകരിച്ചും, റിയാദ് എയർലൈൻസ് തലസ്ഥാനത്തും ശ്രദ്ധ കേന്ദ്രീകരിക്കും. രണ്ടു കൂട്ടരുടേയും ശ്രദ്ധ തന്നെ വ്യത്യസ്ത മേഖലകളിലാണ്. സൗദി എയർലൈൻസിന് സബ്‌സിഡി നിരക്കിൽ ഇന്ധനം ലഭിക്കുന്നുവെന്ന വാർത്ത തെറ്റാണെന്നും അദ്ദേഹം വിശദീകരിച്ചു. വിദേശ വിമാന കമ്പനികളുടെ തുല്യനിരക്കിലാണ് ഇന്ധനം നിറക്കുന്നത്. കമ്പനിയെ സാമ്പത്തികമായി ശാക്തീകരിക്കാൻ പുതിയ ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ റിയൽ എസ്റ്റേറ്റ് മേഖലയുമായി സഹകരിച്ച് വലിയ നിക്ഷേപം നടത്താൻ ഒരുങ്ങുന്നതായും അദ്ദേഹം പറഞ്ഞു.
Adjust Story Font
16