ഹജ്ജിനൊരുങ്ങി സൗദി എയർലൈൻസ്; 6 വിമാനത്താവളങ്ങൾ ഉപയോഗിക്കും
ഷെഡ്യൂൾ ചെയ്ത നൂറിലേറെ വിമാനത്താവളങ്ങളിൽ നിന്നും 14 സീസണൽ ഡെസ്റ്റിനേഷനുകളിൽ നിന്നും സർവീസ് നടത്തും
റിയാദ്: വിദേശങ്ങളിൽ നിന്നുള്ള ഹജ്ജ് തീർത്ഥാടകരെ എത്തിക്കാൻ ഈ വർഷം സൗദിയിലെ ആറു വിമാനത്താവളങ്ങൾ ഉപയോഗിക്കും. ലോകത്തെ 100 വിമാനത്താവളങ്ങളിൽ നിന്ന് സൗദി എയർലൈൻസ് ഹജ്ജ് തീർത്ഥാടകരെ പുണ്യഭൂമിയിലെത്തിക്കും. കൂടുതൽ ഹജ്ജ് തീർത്ഥാടകർക്ക് യാത്രാ സൗകര്യം നൽകാൻ 12 വിമാനങ്ങൾ കൂടി സൗദിയ ഗ്രൂപ്പ് പ്രയോജനപ്പെടുത്തും.
സൗദിയ ഗ്രൂപ്പിനു കീഴിൽ സൗദിയ, ഫ്ലൈ അദീൽ, സൗദിയ പ്രൈവറ്റ് ഏവിയേഷൻ എന്നീ മൂന്നു വിമാന കമ്പനികളുണ്ട്. ഇതു വഴിയാണ് ലോക രാജ്യങ്ങളിൽ നിന്ന് 12 ലക്ഷത്തിലേറെ ഹജ്ജ് തീർത്ഥാടകരെ ഇത്തവണത്തെ ഹജ്ജിനെത്തിക്കുക. സൗദിയ ഗ്രൂപ്പിനു കീഴിൽ നിലവിൽ 164 വിമാനങ്ങളാണുള്ളത്.
ഷെഡ്യൂൾ ചെയ്ത നൂറിലേറെ വിമാനത്താവളങ്ങളിൽ നിന്നും 14 സീസണൽ ഡെസ്റ്റിനേഷനുകളിൽ നിന്നും സർവീസ് നടത്തും. ജിദ്ദ, റിയാദ്, ദമ്മാം, മദീന, ത്വാഇഫ്, യാമ്പു വിമാനത്താവളങ്ങൾ വഴിയാണ് തീർഥാടകരെ രാജ്യത്തെത്തിക്കുക. സൗദിയ ഗ്രൂപ്പിനു കീഴിലെ 8,000 ലേറെ വരുന്ന വിമാന ജീവനക്കാർ തീർത്ഥാടകർക്ക് സേവനങ്ങൾ നൽകും.
തീർത്ഥാടകർക്ക് ഏറ്റവും മികച്ച സേവനങ്ങൾ നൽകാനും ഹജ്ജ് സീസണിലെ പ്രവർത്തനങ്ങൾക്കും സൗദിയ ഗ്രൂപ്പിനു കീഴിലെ മുഴുവൻ കമ്പനികളും ഒരുക്കങ്ങൾ പൂർത്തിയാക്കിയിട്ടുണ്ട്. ഇത്തവണത്തെ സൗദിയയുടെ ആദ്യ ഹജ്ജ് സർവീസ് മെയ് 21 നാണ് മദീന എയർപോർട്ടിലെത്തുക. കേരളത്തിൽ നിന്നും സൗദി എയർലൈൻസ് ഹാജിമാരെ എത്തിക്കും.
Adjust Story Font
16