Quantcast

സൗദി അൽഖോബാർ ഖുർആനിക് സ്‌കൂൾ പ്രവേശനോത്സവം സംഘടിപ്പിച്ചു

മജ്ലിസ് ബോർഡ് പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെ പരിപാടിയിൽ ആദരിച്ചു

MediaOne Logo

Web Desk

  • Published:

    29 May 2024 8:50 AM GMT

സൗദി അൽഖോബാർ ഖുർആനിക് സ്‌കൂൾ പ്രവേശനോത്സവം സംഘടിപ്പിച്ചു
X

ദമ്മാം: സൗദി അൽഖോബാർ ഖുർആനിക് സ്‌കൂൾ പ്രവേശനോത്സവവും സനദ് ദാനസമ്മേളനവും സംഘടിപ്പിച്ചു. വിദ്യാർഥികളും രക്ഷിതാക്കളുമുൾപ്പെടെ നിരവധി പേർ പങ്കെടുത്തു. മജ്ലിസ് ബോർഡ് പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെ പരിപാടിയിൽ ആദരിച്ചു.

മദ്രസ രക്ഷാകർതൃസമിതി പ്രസിഡന്റ് മുജീബ് കളത്തിൽ ചടങ്ങ് ഉൽഘാടനം ചെയ്തു. രക്ഷാകർതൃത്വം ഇസ്ലാമിക വീക്ഷണത്തിൽ എന്ന വിഷയത്തിൽ അബ്ദുൽ ലത്തീഫ് ഓമശ്ശേരി പഠന ക്ലാസ് നടത്തി. പ്രിൻസിപ്പൽ എം.എച്ച് നൂറുദ്ധീൻ, അബ്ദുല്ല മമ്പ്ര, യൂനുസ് സിറാജുദ്ധീൻ, കെ.എം സാബിഖ് എന്നിവർ സംസാരിച്ചു.

മജ്ലിസ് ബോർഡ് പരീക്ഷയിൽ വിജയിച്ച വിദ്യാർഥികളുടെ സനദ് ദാന ചടങ്ങും സംഘടിപ്പിച്ചു. തനിമ പ്രൊവിൻസ് പ്രസിഡന്റ് അൻവർഷാഫി, ഹിഷാം എസ്.ടി, നാദിറ, സിറാജുദ്ധീൻ അബ്ദുല്ല എന്നിവർ സംബന്ധിച്ചു. ഹിക്മ ടാലന്റ് സെർച്ച് പരീക്ഷയിലെ വിജയികൾക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. വിദ്യാർഥികളുടെ വ്യത്യസ്ത കലാപരിപാടികളും അരങ്ങേറി. ആരിഫലി, ഫൗസിയ മൊയ്തീൻ എന്നിവർ നേതൃത്വം നൽകി.


TAGS :

Next Story