Quantcast

മുന്തിരി ഉല്പാദനത്തിൽ 66 ശതമാനത്തിന്റെ സ്വയം പര്യാപ്തത നേടി സൗദി അറേബ്യ

ഒരു ലക്ഷം ടണ്ണിലധികം മുന്തിരിയാണ് രാജ്യത്തുല്പാദിപ്പിച്ചത്

MediaOne Logo

Web Desk

  • Published:

    17 March 2025 2:16 PM

മുന്തിരി ഉല്പാദനത്തിൽ 66 ശതമാനത്തിന്റെ സ്വയം പര്യാപ്തത നേടി സൗദി അറേബ്യ
X

റിയാദ്: മുന്തിരി ഉല്പാദനത്തിൽ 66 ശതമാനത്തിന്റെ സ്വയം പര്യാപ്തത നേടി സൗദി അറേബ്യ. 1,22,300 ടണ്ണിലധികം മുന്തിരിയാണ് രാജ്യത്തുല്പാദിപ്പിച്ചത്. രണ്ടായിരത്തി ഇരുപത്തി മൂന്നിലെ കണക്കാണിത്. ഇതോടെ രാജ്യം മുന്തിരി ഉല്പാദനത്തിൽ കൈവരിച്ചത് അറുപത്തി ആറ് ശതമാനത്തിന്റെ സ്വയം പര്യാപ്തതയാണ്. 7.1 ദശലക്ഷം മുന്തിരി തൈകളാണ് രാജ്യത്താകെ കൃഷി ചെയ്യുന്നത്. ഇതിൽ വിളവ് ലഭിക്കുന്നത് 6.2 ദശലക്ഷം തൈകളിൽ നിന്നാണ്. ഹൽവാനി, തായിഫ്, ലെബനീസ്, എർലി സ്വീറ്റ്, ഫ്ലെയിം സീഡ്ലെസ്, ക്രിംസൺ സീഡ്ലെസ് തുടങ്ങിയ ഇനങ്ങളാണ് നിലവിൽ രാജ്യത്ത് കൃഷി ചെയ്യുന്നത്. നാച്ചുറൽ ജ്യൂസുകൾ, ജാം, റൈസൻസ് തുടങ്ങിയ ഭക്ഷ്യ ഉൽപ്പന്നങ്ങൾക്കാണ് മുന്തിരി പ്രധാനമായും ഉപയോഗിക്കുന്നത്. കാർഷിക ഉൽപ്പാദന ശൃംഖല വികസിപ്പിക്കൽ, പ്രാദേശിക ഇനങ്ങളുടെ ഗുണനിലവാരം ഉയർത്തുക, മത്സരശേഷി ഉയർത്തുക എന്നിവയുടെ ഭാഗമായി നിരവധി പദ്ധതികളാണ് രാജ്യത്ത് നടപ്പിലാക്കുന്നത്.

TAGS :

Next Story