Quantcast

സൗദിയിൽ കോവിഡ് വ്യാപനം കുറയുന്നു;രോഗമുക്തി ഉയരുന്നതായി റിപ്പോർട്ട്

കഴിഞ്ഞ മൂന്ന് ദിവസമായി അത്യാസന്ന നിലയിലുള്ളവരുടെ എണ്ണവും കുറഞ്ഞ് വരുന്നതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു

MediaOne Logo

Web Desk

  • Published:

    10 Feb 2022 3:43 PM GMT

സൗദിയിൽ കോവിഡ് വ്യാപനം കുറയുന്നു;രോഗമുക്തി ഉയരുന്നതായി റിപ്പോർട്ട്
X

സൗദിയിൽ ഇന്ന് പ്രതിദിന കോവിഡ് കേസുകൾ കുറഞ്ഞ് മൂവായിരത്തിനും താഴെയെത്തി. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിലും വൻ കുറവാണ് രേഖപ്പെടുത്തി വരുന്നത്. കൂടാതെ രോഗമുക്തിയിൽ വർധന തുടരുന്നതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു.പുതിയതായി കോവിഡ് സ്ഥിരീകരിക്കുന്നവരുടെ എണ്ണത്തിൽ ദിനംപ്രതിയെന്നോണം പ്രകടമായ കുറവാണ് രേഖപ്പെടുത്തി വരുന്നത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും കുറഞ്ഞ് 2.33 ശതമാനത്തിലെത്തി.

കൂടാതെ രോഗം ഭേദമാകുന്നവരുടെ എണ്ണത്തിലും വർധന തുടരുകയാണ്. കഴിഞ്ഞ മൂന്ന് ദിവസമായി അത്യാസന്ന നിലയിലുള്ളവരുടെ എണ്ണവും കുറഞ്ഞ് വരുന്നതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.രാജ്യത്തൊട്ടാകെ ഇന്ന് 2866 പേർക്ക് മാത്രമേ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുള്ളൂ. എന്നാൽ 3379 പേർക്ക് ഭേദമായിട്ടുണ്ട്. ഗുരുതരാവസ്ഥയിലുള്ളവരുടെ എണ്ണം 1052 ആയി കുറഞ്ഞു. ഏറ്റവും കൂടുതൽ പേർക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്ന റിയാദിൽ ഇന്നും ആയിരത്തിൽ താഴെയാണ് പുതിയ കേസുകൾ. മറ്റു നഗരങ്ങളിലെല്ലാം ഇരുനൂറിനും താഴെയത്തിയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.

TAGS :

Next Story