Quantcast

റിയാദിലെ എണ്ണ ശുദ്ധീകരണശാലയില്‍ ഡ്രോണ്‍ ആക്രമണം

ആക്രമണത്തില്‍ സാരമായി പരിക്കുകളോ മരണങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല

MediaOne Logo
റിയാദിലെ എണ്ണ ശുദ്ധീകരണശാലയില്‍ ഡ്രോണ്‍ ആക്രമണം
X

റിയാദിലെ എണ്ണ ശുദ്ധീകരണശാലയില്‍ ഡ്രോണ്‍ ആക്രമണം നടന്നു. ഇന്നലെ പുലര്‍ച്ചെ ഏകദേശം 4:40 നാണ് ഭീകരാക്രമണം നടന്നതെന്ന് ഊര്‍ജ മന്ത്രാലയത്തിന്റെ ഔദ്യോഗിക വിഭാഗം അറിയിച്ചു.

ആക്രമണത്തിന്റെ ഫലമായുണ്ടായ ചെറിയ തീപിടിത്തം നിയന്ത്രണവിധേയമാക്കിയിട്ടുണ്ട്. ആക്രമണത്തില്‍ സാരമായി പരിക്കുകളോ മരണങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. റിഫൈനറിയുടെ പ്രവര്‍ത്തനങ്ങളും വിതരണ സംവിധാനങ്ങളും സധാരണനിലയില്‍ തന്നെ നടക്കുന്നുണ്ടെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.

ഇത്തരത്തിലുള്ള ആക്രമണങ്ങളെ രാജ്യം ശക്തമായി അപലപിക്കുന്നതായി ഔദ്യോഗിക വിഭാഗം അറിയിച്ചു. രാജ്യത്തെ സുപ്രധാന സ്ഥാപനങ്ങള്‍ക്കും മേഖലകള്‍ക്കും നേരെ ആവര്‍ത്തിച്ച് നടക്കുന്ന ഇത്തരം അട്ടിമറികളും തീവ്രവാദ പ്രവര്‍ത്തനങ്ങളും രാജ്യത്തെ മാത്രം ലക്ഷ്യം വയ്ക്കുന്നതല്ലെന്നും ഊര്‍ജ മന്ത്രാലയം അറിയിച്ചു.

ഊര്‍ജ വിതരണത്തിന്റെ സുരക്ഷയെ അസ്ഥിരപ്പെടുത്താനുള്ള ശ്രമങ്ങളുടെ ഭാഗമാണീ ആക്രമണങ്ങളെന്നും ഇത് ആഗോള സമ്പദ്വ്യവസ്ഥയെ തന്നെ പ്രതികൂലമായി ബാധിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി. കഴിഞ്ഞ ദിവസം ഹൂതിക ജിസാന്‍ ലക്ഷ്യമാക്കി അയച്ച ഡ്രോണ്‍ സഖ്യസേന തകര്‍ത്തിരുന്നു.

TAGS :

Next Story