പെട്രോ ഡോളർ കരാർ അവസാനിപ്പിച്ച് സൗദി അറേബ്യ
കരാർ പുതുക്കാൻ സൗദി തയ്യാറാകാത്തതാണ് തിരിച്ചടിയായത്
ദമ്മാം: അമേരിക്കയുമായുള്ള പെട്രോ ഡോളർ കരാർ അവസാനിപ്പിച്ച് സൗദി അറേബ്യ. അരനൂറ്റാണ്ട് മുമ്പ് ഒപ്പ് വെച്ച കരാറാണ് ഇതോടെ ഇല്ലാതായത്. 1974 ജൂൺ എട്ടിന് നിലവിൽ വന്ന കരാർ ദിവസങ്ങൾക്ക് മുമ്പ് അവസാനിച്ചിരുന്നു. സൗദി അറേബ്യയുടെ ക്രൂഡ് ഓയിൽ വിപണനം അമേരിക്കൻ ഡോളറിൽ മാത്രം നിജപ്പെടുത്തുന്നതായിരുന്നു കരാർ. കരാർ അവസാനിച്ചതോടെ ആഗോള എണ്ണ വിപണത്തിന് സൗദിക്ക് ഇനി ഏത് കറൻസിയും ഉപയോഗിക്കാൻ സാധിക്കും. ഇത് ആഗോള സമ്പദ് രംഗത്തും അന്താരാഷ്ട്ര തലത്തിൽ ഡോളറിനുള്ള അപ്രമാദിത്വത്തം തുടരുന്നതിനും തിരിച്ചടിയാകും.
പുതിയ ലോകസാഹചര്യത്തിൽ മറ്റു രാജ്യങ്ങളുമായി സാമ്പത്തിക പങ്കാളിത്തം വിപുലപ്പെടുത്താനുള്ള ഒരുക്കത്തിലാണ് സൗദി അറേബ്യ. ഒപ്പം യു.എസ് ഡോളറിനെ ആശ്രയിക്കുന്നത് കുറക്കാനും കരാർ അവസാനിപ്പിക്കുന്നതിലൂടെ സൗദി ലക്ഷ്യമിടുന്നുണ്ട്. സൗദിയുടെ തീരുമാനം മറ്റു എണ്ണയുൽപാദക രാജ്യങ്ങൾ കൂടി പിന്തുടർന്നാൽ അമേരിക്കയും ഡോളറും വലിയ തിരിച്ചടി നേരിടേണ്ടി വരുമെന്ന് സാമ്പത്തിക വിദഗ്ധർ അഭിപ്രായപ്പെടുന്നു.
Adjust Story Font
16