സൗദിയില്‍ വൈദ്യുതി നിയമ ലംഘനത്തിന് കടുത്ത പിഴ; പരിഷ്‌കരിക്കുന്ന വൈദ്യുതി നിയമത്തിലാണ് പിഴയുള്‍പ്പെടുത്തിയത്
5000 മുതല്‍ 30000 റിയാല്‍ വരെയാണ് പിഴ ചുമത്തുക.
സൗദിയില്‍ വൈദ്യുത മീറ്ററുകളില്‍ കൃത്രിമത്വം കാണിക്കുന്നവര്‍ക്ക് വന്‍ തുക പിഴ ചുമത്താന്‍ നീക്കം. പരിഷ്‌കരിക്കുന്ന വൈദ്യുത നിയമത്തിന്റെ കരട് നിയമത്തിലാണ് നിയമ ലംഘനങ്ങള്‍ക്കുള്ള പിഴ ശിക്ഷ ഉള്‍പ്പെടുത്തിയത്. നിയമം പൊതുജനങ്ങളുടെയും വിദ്ഗദരുടെയും അഭിപ്രായ നിര്‍ദ്ദേശങ്ങള്‍ക്കായി റെഗുലേറ്ററി അതോറിറ്റി പ്രസിദ്ധീകരിച്ചു.
വൈദ്യുതി റെഗുലേറ്ററി അതോറിറ്റിയാണ് പുതിയ വൈദ്യുതി നിയമത്തിന്റെ കരട് നിര്‍ദ്ദേശങ്ങള്‍ പുറത്ത വിട്ടത്. 200 ആംപിയര്‍ വരെ ശേഷിയുളള വൈദ്യുത മീറ്ററുകളില്‍ കൃത്രിമം കാണിച്ചാല്‍ 5000 റിയാലും, 400 ആംപിയര്‍ ശേഷിയുള്ള മീറ്ററുകള്‍ക്ക് പതിനായിരം റിയാലും, 400ല്‍ കൂടുതലുള്ള മീറ്ററുകള്‍ക്ക് പതിനയ്യായിരം റിയാലുമാണ് പിഴ ചുമത്തുക.
നിയമ വിരുദ്ധമായി വൈദ്യുതി ഉപയോഗിക്കുന്നവര്‍ക്ക് 30000 റിയാല്‍ വരെ പിഴ ചുമത്തുന്നതിനും നിയമം അനുവാദം നൽകുന്നുണ്ട്. വൈദ്യുതി വിതരണത്തില്‍ ക്രമക്കേടുകള്‍ വരുത്തുകയോ, കേടുപാടുകള്‍ കൃത്യ സമയത്ത് പരിഹരിക്കാതിരിക്കുകയോ ചെയ്താല്‍ വൈദ്യുതി വിതരണ കമ്പനികള്‍ക്കും പിഴ വീഴും.
ജീവനോ വസ്തുവകകള്‍ക്കോ ഭീഷണിയാകുന്ന വൈദ്യുത ശൃംഖലയിലെ തകരാറുകള്‍ പരിഹരിക്കാതിരുന്നാല്‍ 20 ലക്ഷം റിയാല്‍ വരെ പിഴ ചുമത്തും പരിസ്ഥിതി സുരക്ഷയും പൊതുജനാരോഗ്യവും കാത്ത് സൂക്ഷിക്കുന്നതിനാവശ്യമായ സാങ്കേതി വിദ്യകള്‍ ഉപയോഗിക്കാത്ത കമ്പനികള്‍ക്ക് 15 ലക്ഷം റിയാല്‍ പിഴ ലഭിക്കും.
Adjust Story Font
16