ജനക്ഷേമത്തിനായി സൗദിയുടെ സഹായം; 172 രാജ്യങ്ങൾക്ക് നൽകിയത് 13,373 കോടി റിയാൽ
ഏറ്റവും കൂടുതൽ സഹായങ്ങൾ ലഭിച്ച രാജ്യം ഈജിപ്ത്താണ്
റിയാദ്: ജനക്ഷേമ പദ്ധതികൾക്കായി ലോക രാജ്യങ്ങളിൽ സൗദി ചെലവാക്കിയത് പതിമൂവായിരത്തിലേറെ കോടി റിയാലെന്ന് കണക്കുകൾ. നൂറ്റി എഴുപത്തി രണ്ട് രാജ്യങ്ങളിലേക്കാണ് സഹായങ്ങളെത്തിയത്. ഏറ്റവും കൂടുതൽ സഹായങ്ങളെത്തിയത് ഈജിപ്തിലേക്കാണ്. സൗദി എയ്‌ഡ് പ്ലാറ്റ്ഫോമിന്റെതാണ് കണക്കുകൾ. 7468 പദ്ധതികളാണ് ഈ രാജ്യങ്ങളിൽ സൗദിയുടെ സഹായത്തോടെ നടപ്പാക്കിയത്. 68 പദ്ധതികളാണ് ഇവിടെ സൗദി നടപ്പാക്കിയത്. ഇതിനായി ചെലവിട്ടത് 3248 കോടി റിയാലുമാണ്. രണ്ടാം സ്ഥാനത്തുള്ളത് യമനാണ്. 2757 കോടി റിയാലിന്റെ സഹായങ്ങളാണ് യമനിൽ നടപ്പാക്കിയത്. പാകിസ്ഥാൻ, സിറിയ,ഇറാഖ്,ഫലസ്തീൻ എന്നീ രാജ്യങ്ങളിലേക്കും വലിയ രീതിയിൽ സൗദിയുടെ സഹായമെത്തി. 1962 ജീവ കാരുണ്യ പ്രവർത്തനങ്ങളാണ് അടുത്ത കാലത്ത് സൗദി വിവിധ രാജ്യങ്ങളിൽ നടത്തിയത്. യമൻ, സിറിയ എന്നീ രാജ്യങ്ങളിലാണ് ജീവ കാരുണ്യ പ്രവർത്തനങ്ങൾക്കായി ഏറ്റവും കൂടുതൽ പണം ചെലവിട്ടത്. ലോക രാജ്യങ്ങളുമായി അടുത്ത ബന്ധം സ്ഥാപിക്കുക. ഐക്യവും ലോക സമാധാനവും ഊട്ടി ഉറപ്പിക്കുക എന്നിവയുടെ ഭാഗമായാണ് പ്രവർത്തനങ്ങൾ.
Adjust Story Font
16

