പനിനീർ പൂകൃഷി പ്രാദേശികവത്കരിക്കാനൊരുങ്ങി സൗദി അറേബ്യ
പനിനീരിന്റെ പ്രാദേശിക ആവശ്യം നിറവേറ്റാനും തൊഴിലവസരങ്ങൾ സൃഷ്ടിക്കാനുമാണ് പദ്ധതി
റിയാദ്: പനിനീർ പൂകൃഷി പ്രാദേശികവത്കരിക്കാനൊരുങ്ങി സൗദി അറേബ്യ. വർധിച്ചു വരുന്ന പനിനീരിന്റെ പ്രാദേശിക ആവശ്യം നിറവേറ്റുക, തൊഴിലവസരങ്ങൾ സൃഷ്ടിക്കുക, കുറഞ്ഞ ചെലവിൽ ഗുണമേന്മയുള്ള ഉൽപന്നം ലഭ്യമാക്കുക തുടങ്ങിയ ലക്ഷ്യങ്ങൾ നേടിയെടുക്കുന്നതിന്റെ ഭാഗമായാണ് പദ്ധതി. ഇതിനായി പനിനീരിന്റെ ഇറക്കുമതി കുറച്ച് പ്രാദേശിക ഉൽപാദനം വർധിപ്പിക്കും. ഉൽപാദിപ്പിക്കുന്ന പുഷ്പങ്ങൾ ഗൾഫ് വിപണിയിലേക്കാകെ എത്തിക്കുകയാണ് ലക്ഷ്യം. പരിസ്ഥിതി,ജല കാർഷിക മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. ഇതിനായി കർഷകർക്കായി നിരവധി പ്രോത്സാഹന പദ്ധതികൾ നടപ്പിലാക്കിയിട്ടുണ്ട്. പദ്ധതിയുടെ ഭാഗമായി കാർഷിക ചെലവിന്റെ എഴുപത് ശതമാനം വായ്പയായി കർഷർക്ക് ലഭ്യമാക്കും. ഈ മേഖലയിലെ നിക്ഷേപ സാധ്യതകളും പരിഗണിക്കും. മന്ത്രാലയത്തിന്റെ മേൽനോട്ടത്തിൽ കർഷകർക്കായി സാങ്കേതിക പിന്തുണയും, പ്രത്യേക ലൈസൻസുകളും അനുവദിക്കും. ഹൈഡ്രോപോണിക്സ്, സ്മാർട്ട് സംവിധാനങ്ങൾ തുടങ്ങിയവയുടെ സഹായത്തോടെ കുറഞ്ഞ ചെലവിൽ കൂടുതൽ വിളവിനുള്ള സംവിധാനങ്ങൾ കർഷകർക്ക് ലഭ്യമാക്കും.
Adjust Story Font
16