Quantcast

ബംഗ്ലാദേശികളുടെ ഇഷ്ട തൊഴിലിടമായി സൗദി; ഈ വർഷം മാത്രം എത്തിയത് 3,74,000 പേർ

നിർമാണം മുതൽ മറ്റ് വിവിധ മേഖലകളിലേക്കും തൊഴിലാളികളെത്തുന്നുണ്ട്

MediaOne Logo

Web Desk

  • Published:

    6 Nov 2024 7:25 PM GMT

ബംഗ്ലാദേശികളുടെ ഇഷ്ട തൊഴിലിടമായി സൗദി; ഈ വർഷം മാത്രം എത്തിയത് 3,74,000 പേർ
X

ജിദ്ദ: ബംഗ്ലാദേശികൾക്ക് ഏറ്റവും പ്രിയമുള്ള ഗൾഫ് രാജ്യമായി സൗദിഅറേബ്യ. ബംഗ്ലാദേശിൽ നിന്നും ഈ വർഷം തുടക്കം മുതൽ 7 ലക്ഷം പേർ തൊഴിൽ തേടി നാടുവിട്ടപ്പോൾ, ഇതിൽ പകുതിയിലേറെ പേരും ജോലിക്കെത്തിയത് സൗദിയിലേക്കാണ്. 3,74,000 പേരാണ് സൗദിയിൽ വിവിധ തൊഴിലുകളിൽ പ്രവേശിച്ചത്. 2017 മുതൽ ബംഗ്ലാദേശി തൊഴിലാളികളുടെ പ്രിയപ്പെട്ട ഇടമാണ് സൗദി അറേബ്യ. തൊഴിൽ ഏജൻസികളുടെ കണക്കനുസരിച്ച് മലേഷ്യയും ഖത്തറും ആണ് സൗദിക്ക് പിറകെയുള്ളത്.

നിരവധി മെഗാ പ്രൊജക്ടുകൾ സൗദിയിൽ ആരംഭിച്ചതോടെ കുടിയേറ്റ തൊഴിലാളികൾക്ക് സൗദിയിൽ ആവശ്യക്കാരേറെയാണ്. കഴിഞ്ഞ ഫെബ്രുവരിയിൽ ബംഗ്ലാദേശിൽ സൗദി വർക്കേഴ്‌സ് റിക്രൂട്ട്‌മെൻറ് ആൻഡ് സ്‌കിൽ വെരിഫിക്കേഷൻ പ്രോഗ്രാം ആരംഭിച്ചിരുന്നു. ഇതിന്റെ കീഴിൽ 150 കേന്ദ്രങ്ങൾ സ്ഥാപിച്ചിട്ടുണ്ട്. ഇതുവഴി സൗജന്യ തൊഴിൽ പരിശീലനവും നൽകി വരുന്നുണ്ട്. ഇരു രാജ്യങ്ങളും തമ്മിലുള്ള സൗഹൃദബന്ധവും തൊഴിലാളികളുടെ ഇഷ്ട രാജ്യമായി സൗദിയെ മാറ്റി.

TAGS :

Next Story