സ്ത്രീകൾക്ക് മഹ്‌റമില്ലാതെ ഉംറ വിസ അനുവദിക്കുമെന്ന് സൗദി
സ്ത്രീകളുടെ കൂട്ടത്തിലായിരിക്കണം യാത്ര ചെയ്യേണ്ടതെന്ന വ്യവസ്ഥയും പിൻവലിച്ചു
എല്ലാ പ്രായത്തിൽപ്പെട്ട സ്ത്രീകൾക്കും മഹ്‌റമില്ലാതെ (അടുത്ത ബന്ധുക്കളായ പുരുഷന്മാർ കൂടെയില്ലാതെ) ഉംറ വിസ അനുവദിക്കുമെന്ന് സൗദി ഹജ്ജ് ഉംറ മന്ത്രാലയം. സ്ത്രീകളുടെ കൂട്ടത്തിലായിരിക്കണം യാത്ര ചെയ്യേണ്ടതെന്ന വ്യവസ്ഥയും പിൻവലിച്ചു. മഹ്റമില്ലാതെ ഉംറ നിർവഹിക്കാനുള്ള സാധ്യതയെക്കുറിച്ചുള്ള അന്വേഷണത്തിന് മറുപടിയായി ഔദ്യോഗിക ട്വിറ്റർ അക്കൗണ്ട് വഴിയാണ് മന്ത്രാലയം ഇക്കാര്യം വ്യക്തമാക്കിയത്.
വിദേശ രാജ്യങ്ങളിൽ നിന്ന് ഉംറക്ക് വരുന്ന സ്ത്രീകൾക്ക് ഏറെ ആശ്വാസകരമാണ് പുതിയ തീരുമാനം. വിദേശ രാജ്യങ്ങളിൽ നിന്നും സ്ത്രീകൾക്ക് ഒറ്റക്ക് ഉംറക്ക് വരാൻ 45 വയസ്സ് പൂർത്തിയാകണമെന്നായിരുന്നു ഇത് വരെയുണ്ടായിരുന്ന വ്യവസ്ഥ. കൂടാതെ ഇങ്ങനെ വരുന്നവർ മറ്റു സ്ത്രീകളോടൊപ്പം ഗ്രൂപ്പിലായിരിക്കണം യാത്ര എന്നും നിബന്ധനയുണ്ടായിരുന്നു. ഈ വ്യവസ്ഥകൾ പാലിക്കാൻ സാധിക്കാത്തവർക്ക് ഉംറ വിസ ലഭിക്കാൻ മഹ്‌റമായ പുരുഷന്മാർ കൂടെവേണമെന്നും മന്ത്രാലയം നേരത്തെ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഈ നിബന്ധനകളൊന്നും ഇപ്പോൾ ഇല്ലെന്ന് ഹജ്ജ് ഉംറ മന്ത്രാലയം വ്യക്തമാക്കി.
Saudi Arabia will issue Umrah visas to women without a mahram
Adjust Story Font
16