സൗദിയിൽ ഇലക്ട്രോണിക് ബില്ലുകൾ സകാത്ത് ആന്റ് ടാക്സ് അതോറിറ്റിയുമായി ബന്ധിപ്പിക്കുന്നതിന്റെ ഏഴാം ഘട്ടം പ്രഖ്യാപിച്ചു
2021 -22 വര്‍ഷത്തില്‍ അന്‍പത് ശതകോടിയിലധികം വിറ്റുവരവ് രേഖപ്പെടുത്തിയ സ്ഥാപനങ്ങള്‍ക്കാണ് ഈ ഘട്ടത്തില്‍ നിബന്ധന ബാധകമാകുക.
റിയാദ്: സൗദിയില്‍ ഇലക്ട്രോണിക് ബില്ലുകള്‍ സകാത്ത് ആന്റ് ടാക്സ് അതോറിറ്റിയുമായി ബന്ധിപ്പിക്കുന്നതിന്റെ ഏഴാം ഘട്ടം പ്രഖ്യാപിച്ചു. 2021 -22 വര്‍ഷത്തില്‍ അന്‍പത് ശതകോടിയിലധികം വിറ്റുവരവ് രേഖപ്പെടുത്തിയ സ്ഥാപനങ്ങള്‍ക്കാണ് ഈ ഘട്ടത്തില്‍ നിബന്ധന ബാധകമാകുക.
രാജ്യത്ത് ഇലക്ട്രോണിക് ഇന്‍വോയ്സുകള്‍ ടാക്സ് അതോറിറ്റിയുമായി നേരിട്ട് ബന്ധിപ്പിക്കുന്ന നടപടികള്‍ അതിവേഗം പുരോഗമിക്കുകയാണ്. പദ്ധതിയുടെ ഏഴാം ഘട്ടവും സകാത്ത് ടാക്‌സ് ആന്റ് കസ്റ്റംസ് അതോറിറ്റി പ്രഖ്യാപിച്ചു. 2021 -22 വര്‍ഷത്തില്‍ 50 മില്യണിലധികം വിറ്റുവരവ് രേഖപ്പെടുത്തിയ സ്ഥാപനങ്ങള്‍ക്കാണ് ഈ ഘട്ടത്തില്‍ നിബന്ധന ബാധകമാകുക .
നടപടി പ്രാബല്യത്തില്‍ വരുന്നതിന് ആറ് മാസം മുമ്പ് തന്നെ സ്ഥാപനങ്ങളെ അറിയിക്കുമെന്ന അതോറിറ്റി ചട്ടങ്ങളുടെ ഭാഗമായാണ് പ്രഖ്യാപനം. 2024 ഫെബ്രുവരി ഒന്ന് മുതലാണ് ഈ വിഭാഗത്തിലുള്ള സ്ഥാനപങ്ങള്‍ക്ക് നിബന്ധന പ്രാബല്യത്തിലാകുക. ഇതിന് മുമ്പായി നടപടികള്‍ പൂര്ത്തികരിച്ചിരിക്കണം. 2021 ഡിസംബര്‍ 4ന് തുടക്കം കുറിച്ച പദ്ധതിയുടെ വിവിധ ഘട്ടങ്ങള്‍ ഇതോടെ പൂര്‍ത്തിയാകും.100 മില്യണ്‍ വരെ വാര്‍ഷിക വരുമാനമുള്ള സ്ഥാപനങ്ങളുടെ ബന്ധിപ്പിക്കല് നടപടികള് ഇതിനകം പൂര്ത്തീകരിച്ച് വരികയാണിപ്പോള്‍.
Adjust Story Font
16