Quantcast

ചെങ്കടലിലെ അത്യാഡമ്പര റിസോർട്ടുകൾ വിനോദസഞ്ചാരികൾക്കായി തുറന്ന് സൗദിഅറേബ്യ

ഷേബാറ ദ്വീപിൽ നിർമ്മിച്ച 73 റിസോർട്ടുകളാണ് തുറന്നത്

MediaOne Logo

Web Desk

  • Published:

    11 Nov 2024 12:30 AM GMT

ചെങ്കടലിലെ അത്യാഡമ്പര റിസോർട്ടുകൾ വിനോദസഞ്ചാരികൾക്കായി തുറന്ന് സൗദിഅറേബ്യ
X

ജിദ്ദ: സൗദിയിലെ ഷേബാറ ദ്വീപിൽ നിർമ്മിച്ച ആഡംബര റിസോർട്ടുകൾ വിനോദസഞ്ചാരികൾക്കായി തുറന്നു. ചെങ്കടലിലെ അത്യാഡമ്പര റിസോർട്ടുകളാണ് വിനോദസഞ്ചാരികളെ കാത്തിരിക്കുന്നത്. കരയിൽ നിന്നും 25 കിലോമീറ്റർ അകലെയാണ് ഈ മനോഹരദ്വീപ്.

മണൽ കൂനകളുടെ മാതൃകയിൽ നിർമ്മിച്ച അത്യാഡംബരങ്ങളായ 73 റിസോർട്ടുകൾ, ഭൂമിയിലെ സ്വർഗീയ കാഴ്ചകൾ ഒരുക്കിയാണ് സൗദി ലോക വിനോദ സഞ്ചാരികളെ ക്ഷണിക്കുന്നത്. ബീച്ച് റിസോർട്ടുകളും ഫ്‌ലോട്ടിങ് റിസോർട്ടുകളുമാണ് പ്രധാന ആകർഷണം. 150 ടൺ ഭാരമുള്ള റിസോർട്ടുകൾ ആഡംബരത്തിന്റെ വശ്യമായ ലോകത്തെത്തിക്കുന്നു. നീല കടലും വെള്ള പളുങ്ക് മണൽ തട്ടിക്കകളും ദ്വീപിൽ പ്രകൃതിയൊരുക്കിയ മനോഹാരിതയാണ്.

കരയിൽ നിന്നും 25 കിലോമീറ്റർ അകലത്തിലാണ് ഈ മനോഹര ദ്വീപ്. 30 മുതൽ 40 മിനിറ്റ് വരെ ബോട്ടിൽ യാത്ര ചെയ്യണം ഇവിടെയെത്താൻ. ഉംലുജ് എയർപോർട്ടിൽ നിന്ന് പ്രത്യേക സീ പ്ലൈൻ ഉപയോഗിച്ചും ഇവിടെ എത്താംവർഷം മുഴുവനും സുഖകരമായ കാലാവസ്ഥ ഷേബാറയിലേക്ക് കൂടുതൽ സഞ്ചാരികളെ ആകർഷിക്കും.

ഫിറ്റ്‌നസ് കേന്ദ്രങ്ങൾ, ഡൈവിംഗ് സെന്റർ, ലോകോത്തരനിലവാരമുള്ള ഭക്ഷണശാലകൾ, ഡൈവിംഗ്, കൈറ്റ്‌സർഫിംഗ് എന്നിവ ദ്വീപിനെ സഞ്ചാരികൾക്ക് പ്രിയപ്പെട്ടതാകും,


TAGS :

Next Story