സൗദിയിലെ മാർക്കറ്റിങ്, അഡ്മിൻ ജോലിക്കാരിൽ 30 ശതമാനം സ്വദേശികളാകണമെന്ന് ഉത്തരവ്
2022 മെയ് എട്ടു മുതൽ ഉത്തരവ് പ്രാബല്യത്തിലാകും
സൗദിയിലെ മാർക്കറ്റിങ്, അഡ്മിൻ ജോലിക്കാരിൽ 30 ശതമാനം പേർ സൗദികളാകണമെന്ന് തൊഴിൽ മന്ത്രാലയം. അഞ്ചിൽ കൂടുതൽ ജീവനക്കാരുള്ള സ്ഥാപനങ്ങൾക്ക് ഉത്തരവ് ബാധകമായിരിക്കും. കൂടുതൽ ഓഫീസ് ജോലികളും സ്വദേശികൾക്ക് മാത്രമാക്കി മന്ത്രാലയം ഉത്തരവിറക്കി. 2022 മെയ് എട്ടു മുതൽ ഉത്തരവ് പ്രാബല്യത്തിലാകും.
മാനേജർ, മാർക്കറ്റിങ് സ്‌പെഷ്യലിസ്റ്റ്, പി.ആർ ഡയറക്ടർ, മാർകറ്റിങ് സെയിൽസ് എക്‌സ്‌പേർട്ട്, ആഡ് ഡിസൈനർ, ഫോട്ടോഗ്രാഫർ എന്നീ തസ്തികകളിലാണ് ആദ്യം സ്വദേശിവത്കരണം പ്രഖ്യാപിച്ചത്. മിനിമം ശമ്പളം 5500 റിയാലായിരിക്കും. 12,000 ജീവനക്കാർക്ക് ജോലി നൽകുകയാണ് ലക്ഷ്യം. സൗദിവത്കരണം നടപ്പാക്കുന്ന സ്ഥാപനങ്ങൾക്ക് ഭരണകൂടം ഇൻസെന്റീവും നൽകും. കൂടുതൽ ഓഫീസ് ജോലികളും സ്വദേശികൾക്ക് മാത്രമാക്കി നിശ്ചയിച്ചു. സെക്രട്ടറി, ട്രാൻസലേഷൻ, ഇൻവെന്ററി കസ്റ്റോഡിയൻസ്, ഡാറ്റാ എൻട്രി പ്രൊഫഷനുകളിലാണ് ഉത്തരവ് ബാധകം. മിനിമം ശമ്പളം അയ്യായിരം റിയാലാക്കി നിശ്ചയിച്ചു. 2022 മെയ് എട്ടിനകമാണ് ഈ ഉത്തരവും പ്രാബല്യത്തിലാക്കേണ്ടത്. 20,000 ജോലികൾ ഇതുവഴി സൗദികൾക്ക് ലഭിക്കും.
Adjust Story Font
16