Quantcast

അനധികൃത തൊഴിൽ കുടിയേറ്റവും മനുഷ്യക്കടത്തും തടയൽ: ആഗോള തലത്തിൽ രണ്ടാം സ്ഥാനത്തെത്തി സൗദി

MediaOne Logo

Web Desk

  • Published:

    1 Jan 2025 3:32 PM GMT

അനധികൃത തൊഴിൽ കുടിയേറ്റവും മനുഷ്യക്കടത്തും തടയൽ: ആഗോള തലത്തിൽ രണ്ടാം സ്ഥാനത്തെത്തി സൗദി
X

ദമ്മാം: അനധികൃത തൊഴിൽ കുടിയേറ്റവും മനുഷ്യകടത്തും തടയുന്നതിൽ സൗദി അറേബ്യ ലോകത്തിൽ രണ്ടാം സ്ഥാനത്ത്. സൗദി മാനവവിഭവശേഷി സാമൂഹിക വികസന മനന്ത്രാലയം പുറത്ത് വിട്ട കണക്കുകളിലാണ് തൊഴിൽ മേഖലയിലെ നേട്ടങ്ങൾ വിവരിക്കുന്നത്. രാജ്യത്ത് തൊഴിൽ മേഖലയിൽ നടപ്പിലാക്കിയ പുതിയ മാറ്റങ്ങൾ നേട്ടങ്ങൾക്ക് കാരണമായി. സ്വകാര്യ മേഖലയിൽ തൊഴിലാളികളിൾ 88 ശതമാനവും വേതന സംരക്ഷണ നിയമമനുസരിച്ച് കൃത്യമായി ശമ്പളം കൈപ്പറ്റുന്നവരായി മാറി.

9 ലക്ഷത്തിലധികം സ്ഥാപനങ്ങളാണ് നിയമവിധേയമായി 85 ലക്ഷത്തിലധികം വരുന്ന ജീവനക്കാർക്ക് വേതനം കൃത്യമായി ബാങ്ക് അകൗണ്ടുകൾ വഴി നൽകി വരുന്നത്. പ്രതിമാസം 350 കോടി റിയാൽ വരെ വേതനം നൽകുന്ന മൂന്ന് ലക്ഷത്തോളം കമ്പനികളും ഇവയിൽ ഉൾപ്പെടും. സ്വകാര്യ മേഖലയിൽ അനുയോജ്യവും സുരക്ഷിതവുമായ തൊഴിൽ അന്തരീക്ഷം പ്രദാനം ചെയ്യുക, സുതാര്യത വർധിപ്പിക്കുക, തൊഴിൽ വിപണിയെ ആകർഷണീയമാക്കുക, എന്നിവ ലക്ഷ്യമിട്ടാണ് മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം വേതന സംരക്ഷണ പരിപാടി നടപ്പിലാക്കിയത്.

TAGS :

Next Story