സൗദിയിൽനിന്ന് റീ എൻട്രി വിസയിൽ നാട്ടിൽ പോയി തിരിച്ചെത്താത്തവർക്കുള്ള വിലക്ക് തുടരും
റീ എൻട്രിയുടെ കാാലവധി അവസാനിച്ചത് മുതൽ മൂന്ന് വർഷത്തേക്കാണ് വിലക്ക് നിലനിൽക്കുക
സൗദിയിൽ നിന്നും റീ എൻട്രി വിസയിൽ നാട്ടിൽ പോയി തിരിച്ചെത്താത്തവർക്ക് ഏർപ്പെടുത്തിയ പ്രവേശന വിലക്ക് തുടരും. വിലക്ക് ആശ്രിത വിസയിലുള്ളവർക്ക് ബാധകമല്ലെന്നും ജവാസാത്ത് ഡയറക്ട്രേറ്റ് ആവർത്തിച്ചു. ഇത്തരക്കാർക്ക് അബ്ഷിറില തവാസുൽ സേവനം ഉപയോഗപ്പെടുത്തി ആശ്രിത വിസയിലുള്ളവരെ സിസ്റ്റത്തിൽ നിന്നും നീക്കം ചെയ്യാൻ സാധിക്കുമെന്നും ജവാസാത്ത് വ്യക്തമാക്കി.
റീ എൻട്രിയുടെ കാാലവധി അവസാനിച്ചത് മുതൽ മൂന്ന് വർഷത്തേക്കാണ് വിലക്ക് നിലനിൽക്കുക. ഇത് ഹിജ്റ കലണ്ടർ അടിസ്ഥാനമാക്കിയാണ് കണക്കാക്കുക. വിസാ കാലാവധിക്കുള്ളിൽ തിരിച്ചെത്താത്ത ആശ്രിതരെ നീക്കം ചെയ്യുന്നതിന് അബ്ഷിറിലെ തവാസുൽ സേവനം ഉപയോഗപ്പെടുത്താവുന്നതാണെന്നും ജവാസാത്ത് വ്യക്തമാക്കി. റീ എൻട്രിയിൽ തിരിച്ചെത്താത്ത തൊഴിലാളിക്ക് പഴയ സ്പോൺസറുടെ കീഴിലേക്ക് പുതിയ വിസയിൽ തിരിച്ചെത്തുന്നതിന് വിലക്ക് തടസ്സമാകില്ല. റീ എൻട്രിയിൽ രാജ്യം വിട്ട് തിരിച്ചെത്താത്ത വിദേശികളെ വിസാ കാലാവധിക്ക് ശേഷം രണ്ട് മാസം പിന്നിടുന്നതോടെ ഓട്ടോമാറ്റിക് ആയി സിസ്റ്റത്തിൽ നിന്നും നീക്കം ചെയ്യുമെന്നും ജവാസാത്ത് അറിയിച്ചു.
Adjust Story Font
16