വ്യോമയാന മേഖലയിൽ വൻ നിക്ഷേപത്തിനൊരുങ്ങി സൗദി; ലക്ഷ്യമിടുന്നത് 100 ബില്യൺ ഡോളർ വിദേശ നിക്ഷേപം
അടുത്ത അന്ത്രാരാഷ്ട്ര വ്യോമയാന ഉച്ചകോടി റിയാദിൽ സംഘടിപ്പിക്കാനുള്ള ഒരുക്കങ്ങളും ആരംഭിച്ചു
വ്യോമയാന മേഖലയിൽ വൻ നിക്ഷേപത്തിനൊരുങ്ങി സൗദിഅറേബ്യ. 100 ബില്യൺ ഡോളർ വിദേശ നിക്ഷേപമാണ് ഈ രംഗത്ത് സൗദി ലക്ഷ്യമിടുന്നത്. ഇതോടെ അടുത്ത അന്ത്രാരാഷ്ട്ര വ്യോമയാന ഉച്ചകോടി റിയാദിൽ സംഘടിപ്പിക്കാനുള്ള ഒരുക്കങ്ങളും ആരംഭിച്ചു.
ലോകത്തെ വിവിധ രാജ്യങ്ങളിലെ വ്യോമയാന മന്ത്രിമാരും വിദഗ്ധരും പങ്കെടുക്കുന്ന ഉച്ചകോടിക്ക് ആദ്യമായാണ് സൗദി അതിഥ്യമരുളുന്നത്. മെയ് മാസത്തിൽ സംഘടിപ്പിക്കുന്ന സമ്മിറ്റ് രണ്ട് ദിവസം നീണ്ട് നിൽക്കും. ഉച്ചകോടിയിൽ പൊതു മേഖലയിലെയും സ്വകാര്യ മേഖലയിലെയും കമ്പനികൾ ,ചീഫ് എക്സിക്യൂട്ടീവ് ഓഫീസർമാർ, വ്യോമയാന ഓപ്പറേറ്റർമാർ തുടങ്ങിയവർ സംബന്ധിക്കും. വ്യോമയാന മേഖല നേരിടുന്ന വെല്ലുവിളികളും അവസരങ്ങളും സമ്മിറ്റിൽ ചർച്ചയാകും. സൗദി സിവിൽ ഏവിയേഷൻ അതോറിറ്റിയുടെ നേതൃത്വത്തിലാണ് സമ്മിറ്റ് നടക്കുക. ദേശീയ പരിവർത്തന പദ്ധതിയുടെ ഭാഗമായാണ് സൗദി വ്യോമയാന മേഖലയിൽ നിക്ഷേപത്തിനൊരുങ്ങുന്നത്.
Adjust Story Font
16