സൗദിയില്‍ അതിശൈത്യം ഈ ആഴ്ച കൂടി തുടരും: കാലാവസ്ഥാ കേന്ദ്രം
നിലവിലെ അവസ്ഥ വ്യാഴാഴ്ച വരെ തുടരും. ശേഷം വീണ്ടും തണുപ്പ് ശക്തി പ്രാപിക്കാന്‍ സാധ്യതയുള്ളതായി ദേശീയ കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നല്‍കി.
സൗദിയില്‍ അനുഭവപ്പെടുന്ന അതിശൈത്യം ഈ ആഴ്ച കൂടി തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷകര്‍. അടുത്ത രണ്ട് ദിവസങ്ങളില്‍ തണുപ്പ് അല്‍പ്പം കുറയുമെങ്കിലും വാരാന്ത്യത്തോടെ വീണ്ടും ശക്തി പ്രാപിക്കാന്‍ സാധ്യതയുള്ളതായി കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നല്‍കി.
രാജ്യത്ത് കഴിഞ്ഞ ആഴ്ച മുതല്‍ അനുഭവപ്പെട്ടു തുടങ്ങിയ അതിശൈത്യം തുടരുകയാണ്. രാത്രിയിലും പുലര്‍ച്ചെയുമാണ് ശക്തമായ തണുപ്പും മഞ്ഞുവീഴ്ചയും അനുഭവപ്പെടുന്നത്. എന്നാല്‍ ചില പ്രദേശങ്ങളില്‍ തണുപ്പിന് നേരിയ ശമനവും വന്നിട്ടുണ്ട്. കഴിഞ്ഞ ദിവസം അനുഭവപ്പെട്ട ഉഷ്ണ കാറ്റിനെ തുടര്‍ന്നാണ് പലയിടങ്ങളിലും കുറവ് അനുഭവപ്പെട്ടു തുടങ്ങിയത്.
നിലവിലെ അവസ്ഥ വ്യാഴാഴ്ച വരെ തുടരും. ശേഷം വീണ്ടും തണുപ്പ് ശക്തി പ്രാപിക്കാന്‍ സാധ്യതയുള്ളതായി ദേശീയ കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. വ്യാഴാഴ്ചയോടെ വീണ്ടും ശീതക്കാറ്റ് വീശാന്‍ സാധ്യതയുള്ളതിനാലാണ് മുന്നറിയിപ്പ്. ഇത് രണ്ട് ദിവസം വരെ നീണ്ട് നില്‍ക്കാമെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. ഇതിന് ശേഷം താപനിലയില്‍ ക്രമാതീതമായ വര്‍ധനവ് പ്രതീക്ഷിക്കുന്നതായും കാലാവസ്ഥാ കേന്ദ്രം പുറത്തിറക്കിയ പ്രസ്ഥാവന വ്യക്തമാക്കുന്നു.
Adjust Story Font
16