സൗദിയിൽ സിനിമ പ്രദർശന വരുമാനത്തിൽ ഇടിവ്
വരുമാനം 60% കുറഞ്ഞു

റിയാദ്: സൗദിയിൽ സിനിമ തിയറ്ററുകളിൽ നിന്നുള്ള വരുമാനത്തിൽ 60 ശതമാനത്തിന്റെ കുറവ്. ഫെബ്രുവരി മാസത്തെ കണക്കുകളാണ് പുറത്തുവന്നത്. 360 ലക്ഷം റിയാലിന്റെ ടിക്കറ്റുകളാണ് കഴിഞ്ഞ മാസം വിറ്റ് പോയത്. സൗദി ഫിലിം അതോറിറ്റിയുടെതാണ് കണക്കുകൾ.
സിനിമകളുടെ നിലവാരം കുറഞ്ഞതോടെയാണ് കാഴ്ചക്കാരുടെ എണ്ണത്തിലും കുറവ് വന്നത്. ഫെബ്രുവരിയിലെ ആദ്യ ആഴ്ചയിൽ വിറ്റത് 225,300 ടിക്കറ്റുകളാണ്, 109 ലക്ഷം റിയാലായിരുന്നു വരുമാനം. ഏറ്റവും കൂടുതൽ വിറ്റുപോയത് ഹോപ്പൽ എന്ന സിനിമയുടെ ടിക്കറ്റായിരുന്നു. ഫെബ്രുവരി രണ്ടാമാഴ്ചയിൽ വരുമാനത്തിൽ 22.9% ന്റെ ഇടിവായിരുന്നു. മൂന്നാം ആഴ്ചയിൽ 2.4% ന്റെ കുറവുണ്ടായി. അവസാന ആഴ്ചയിൽ 3.7% നേരിയ വർധനവും രേഖപ്പെടുത്തി.
കഴിഞ്ഞ മാസം ആകെ പ്രദർശിപ്പിച്ചത് 52 സിനിമകളായിരുന്നു. തീയറ്ററുകളിൽ എത്തിയതിൽ 29%വും ഈജിപ്ഷ്യൻ ചിത്രങ്ങളായിരുന്നു.കൂടുതൽ സിനിമകൾ പ്രദർശിപ്പിച്ചുവെങ്കിലും വരുമാനത്തിൽ ഗണ്യമായ കുറവാണ് രേഖപ്പെടുത്തിയത്.
Adjust Story Font
16