ബുർജ് ഖലീഫയേക്കാൾ ഇരട്ടി ഉയരം!; ലോകത്തിലെ ഏറ്റവും ഉയരമുള്ള ടവർ നിർമിക്കാനൊരുങ്ങി സൗദി
കൺസൾട്ടൻസ് കോൺട്രാക്ടിനായി സൗദി പി.ഐ.എഫ് അപേക്ഷ ക്ഷണിച്ചു

റിയാദ്: രണ്ട് കിലോ മീറ്റർ ഉയരത്തിൽ ലോകത്തിലെ ഏറ്റവും വലിയ കെട്ടിടം റിയാദിൽ ഒരുക്കാൻ സൗദി പബ്ലിക് ഇൻവെസ്റ്റ്‌മെന്റ് ഫണ്ട്. ഇതിനുള്ള കൺസൾട്ടൻസ് കോൺട്രാക്ടിനായി പി.ഐ.എഫ് അപേക്ഷ ക്ഷണിച്ചു. വടക്കൻ റിയാദിൽ പബ്ലിക് ഇൻവെസ്റ്റ്‌മെന്റ് ഫണ്ടിന് കീഴിലാണ് പുതിയ പദ്ധതി. നോർത്ത് പോൾ എന്ന പേരിലുള്ള പദ്ധതി സെൻട്രൽ ബിസിനസ് ഡിസ്ട്രിക് എന്ന് പേരിട്ട പ്രദേശത്താകും നിർമിക്കുക. ലോകത്തിലെ ഏറ്റവും ഉയരമുള്ള ടവറാകും ഇതിന്റെ ആകർഷണം. 2025 മാർച്ച് 20നകം ഇതിലേക്ക് എഞ്ചിനീയറിങ് കൺസൾട്ടൻസികൾക്ക് അപേക്ഷ നൽകാം. 306 സ്‌ക്വ.കി.മീ വിസ്തൃതിയിൽ വിശാലമായ പ്രദേശത്താണ് പദ്ധതി.
താമസ, വ്യവസായ, വാണിജ്യ, വിനോദ പദ്ധതികൾ ഇതിലുണ്ടാകും. 500 കോടി ഡോളർ ചിലവിലാകും റൈസ് ടവർ. ഫോസ്റ്റർ പ്ലസ് പാർട്‌ണേഴ്‌സിനാണ് ഡിസൈനിങ് ചുമതല. ആഗോള ടൂറിസം ബിസിനസ് കേന്ദ്രമായി ഇതോടെ നോർത്ത് പോൾ മാറും. റൈസ് ടവറിന്റെ നിർമാണം പൂർത്തിയാകുന്നതോടെ ലോകത്തിലെ ഏറ്റവും വലിയ ടവറായി ഇത് മാറും. ബുർജ് ഖലീഫയുടെ ഇരട്ടി ഉയരമാകും ഇതിനുണ്ടാവുക. ഒരു കി.മീ ഉയരത്തിലൊരുങ്ങുന്ന ജിദ്ദ ടവറിന്റേയും റെക്കോർഡ് ഇത് മറി കടക്കും. എന്നാണ് നിർമാണം തുടങ്ങുകയെന്നതോ പൂർത്തിയാക്കുന്നതെന്നതോ അന്തിമമായി തീരുമാനിച്ചിട്ടില്ല.
Adjust Story Font
16