സൗദിയിൽ സ്‌കൂളുകൾ പൂർണമായും തുറക്കുന്നു
കെ.ജി തലം മുതൽ ആറാം ക്ലാസ് വരെയുള്ള ക്ലാസുകളിലെ കുട്ടികൾക്കാണ് കോവിഡിന് ശേഷം ഓഫ്ലൈൻ ക്ലാസുകൾ വീണ്ടും ആരംഭിക്കുന്നത്.
സൗദിയിലെ സ്‌കൂളുകളിൽ കെ.ജി തലം മുതലുള്ള ക്ലാസുകളിൽ നേരിട്ട് പഠനം ആരംഭിക്കുന്നതിനുള്ള മുന്നൊരുക്കങ്ങൾ പൂർത്തിയാക്കാൻ മന്ത്രാലയത്തിന്റെ നിർദേശം. വിദ്യാഭ്യാസ മന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് നിർദേശം നൽകിയത്. ഓഫ് ലൈൻ ക്ലാസുകളിൽ പങ്കെടുക്കുന്നതിന് വിദ്യാർഥികളെ മാനസികമായി സന്നദ്ധമാക്കുന്നതിന് രക്ഷിതാക്കൾക്കും മന്ത്രി നിർദേശം നൽകി.
ഈ മാസം 23 മുതൽ സൗദിയിലെ എല്ലാ സ്‌കൂളുകളിലും നേരിട്ട് പഠനം ആരംഭിക്കുന്നതിന് വിദ്യാഭ്യാസ മന്ത്രാലയം അനുമതി നൽകിയിട്ടുണ്ട്. കെ.ജി തലം മുതൽ ആറാം ക്ലാസ് വരെയുള്ള ക്ലാസുകളിലെ കുട്ടികൾക്കാണ് കോവിഡിന് ശേഷം ഓഫ്ലൈൻ ക്ലാസുകൾ വീണ്ടും ആരംഭിക്കുന്നത്. രണ്ട് വർഷത്തോളമായി അടഞ്ഞുകിടന്ന ക്ലാസ് മുറികൾ ശുചീകരിച്ച അണുവിമുക്തമാക്കുന്നതിനും, വിഖായുടെ നിർദേശങ്ങൾക്കനുസൃതമായി പഠന സൗകര്യം ഏർപ്പെടുത്തുന്നതിനും സ്‌കൂളുകൾക്ക് നിർദേശം നൽകി.
വിദ്യഭ്യാസമന്ത്രി ഹമദ് അൽ ശൈഖിന്റെ അധ്യക്ഷതയിൽ ചേർന്ന ഉന്നത തല യോഗത്തിലാണ് ഇത് സംബന്ധിച്ച നിർദേശങ്ങൾ പുറപ്പെടുവിച്ചത്. മാസങ്ങൾക്ക് ശേഷം ഓഫ്ലൈൻ ക്ലാസുകൾ പുനരാരംഭിക്കുമ്പോൾ വിദ്യാർഥികൾക്കുണ്ടാകുന്ന ബുദ്ധിമുട്ടുകൾ ലഘൂകരിക്കുന്നതിന് അവർക്കാവശ്യമായ മാനസിക പിന്തുണ നൽകാൻ രക്ഷിതാക്കളോടും മന്ത്രി നിർേേദശിച്ചു. വിദ്യാർഥികളുടെയും കുടുംബങ്ങളുടെയും ആരോഗ്യ സുരക്ഷ ഉറപ്പ് വരുത്തുന്നതിന് കോവിഡ് പ്രോട്ടോകോൾ കൃത്യമായി പാലിക്കുവാനും മന്ത്രാലയം ഓർമിപ്പിച്ചു.
Adjust Story Font
16