സൗദിയിലെ അൽഹസ്സ, ഖസീം വിമാനത്താവളങ്ങളുടെ വിപുലീകരണ പ്രവർത്തികൾ നാളെ ആരംഭിക്കും
സൗദി ഏവിയേഷൻ ക്ലബ്ബാണ് വിമാനത്താവളത്തിന്റെ നടത്തിപ്പും നിയന്ത്രണവും നിർവ്വഹിച്ചു വരുന്നത്
ദമ്മാം: അൽഹസ്സ, അൽഖസ്സീം വിമാനത്താവളങ്ങളുടെ വിപുലീകരണ പ്രവർത്തനങ്ങൾക്ക് നാളെ തുടക്കമാകും. പതിനേഴര ദശലക്ഷം ചതുരശ്ര മീറ്റർ വിസ്തൃതിയുള്ള ഖസീം വിമാനത്താവളത്തിന്റെ വിപുലീകരണ പദ്ധതിക്കാണ് നാളെ തുടക്കമാകുക. സൗദി ഏവിയേഷൻ ക്ലബ്ബാണ് വിമാനത്താവളത്തിന്റെ നടത്തിപ്പും നിയന്ത്രണവും നിർവ്വഹിച്ചു വരുന്നത്.
സ്പോർട്സ് ഏവിയേഷൻ, ഗ്ലൈഡിംഗ്, പാരച്യൂട്ടിംഗ് എന്നിവയുമായി ബന്ധപ്പെട്ട സേവനങ്ങളും റിമോട്ട് ഏയർക്രാഫ്റ്റ് കൺട്രോളിനുള്ള ആദ്യകേന്ദ്രവും വിമാനത്താവളങ്ങളിൽ സജ്ജീകരിക്കും. രാജ്യത്ത് പ്രഖ്യാപിച്ച ദേശീയ ഏവിയേഷൻ സ്ട്രാറ്റജി വഴി വലിയ മാറ്റങ്ങൾക്ക് വ്യോമയാന മേഖല സാക്ഷ്യം വഹിച്ചതായി ഗാക്കാ മേധാവി അബ്ദുൽ അസീസ് അൽദുവൈലിജ് വ്യക്തമാക്കി.
വ്യോമയാന പ്രവർത്തനങ്ങൾ, പരിശീലനം, വിനോദം ഉൾപ്പെടെ എല്ലാതരം കായിക ആവശ്യങ്ങൾക്കും വിമാനത്താവളം ഉപയോഗിക്കാൻ അവസരമുണ്ടാകും. കിഴക്കൻ പ്രവിശ്യയിലെ അൽഹസ്സ വിമാനത്താവളത്തിന്റെയും വിപുലീകരണ പ്രവർത്തികൾ നാളെ ആരംഭിക്കും.
Adjust Story Font
16