സൗദിയുടെ വിദേശ കയറ്റുമതി വരുമാനത്തിൽ സെപ്തംബറിലും വർധനവ്
വിദേശ രാജ്യങ്ങളുമായുള്ള സൗദിയുടെ വ്യാപാരത്തില്‍ സെപ്തംബറിലും വര്‍ധനവ് രേഖപ്പെടുത്തിയതായി ജനറല്‍ അതോറിറ്റി ഫോര്‍ സ്റ്റാറ്റിസ്റ്റിക്സ്
റിയാദ്: സൗദിയുടെ വിദേശ കയറ്റുമതി വരുമാനത്തില്‍ സെപ്തംബറിലും വര്‍ധനവ്. സെപ്തംബറില്‍ 44 ബില്യണ്‍ റിയാലിന്റെ വാണിജ്യ മിച്ചം രേഖപ്പെടുത്തി. എന്നാല്‍ വാര്‍ഷികാടിസ്ഥാനത്തിലുള്ള കണക്കുകള്‍ പ്രകാശം 31 ശതമാനത്തിന്റെ ഇടിവാണുണ്ടായത്.
വിദേശ രാജ്യങ്ങളുമായുള്ള സൗദിയുടെ വ്യാപാരത്തില്‍ സെപ്തംബറിലും വര്‍ധനവ് രേഖപ്പെടുത്തിയതായി ജനറല്‍ അതോറിറ്റി ഫോര്‍ സ്റ്റാറ്റിസ്റ്റിക്സ് പുറത്ത് വിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു. സെപ്തംബറില്‍ 44 ബില്യണ്‍ റിയാലിന്റെ മിച്ചം രേഖപ്പെടുത്തിയാതായി റിപ്പോര്‍ട്ട് പറയുന്നു.
തൊട്ടു മുമ്പത്തെ മാസത്തെതിനേക്കാള്‍ 27.5 ശതമാനം കൂടുതലാണിത്. എന്നാല്‍ ഈ വര്‍ഷം മൂന്നാം പാദം പിന്നിടുമ്പോള്‍ സൗദിയുടെ മൊത്ത വിദേശ വ്യാപാരത്തില്‍ ഇടിവ് തുടരുകയാണ്.
മൂന്നാം പാദം അവസാനിക്കുമ്പോള്‍ വ്യാപര മിച്ചം 103.8 ബില്യണ്‍ റിയാലിലവസാനിച്ചു. 2022 സെപ്തംബറിലിത് 125.3 ബില്യണ്‍ റിയാലായിരുന്നിടത്താണ് കുറവ്. സെപ്തംബറില്‍ എണ്ണ കയറ്റുമതി വരുമാനം 83.1 ബില്യണ്‍ റിയാലായി കുറഞ്ഞു. എണ്ണയുല്‍പാദനത്തിലും കയറ്റുമതിയിലും വരുത്തിയ കുറവാണ് ഇടിവിന് കാരണയാത്. എണ്ണയിതര ഉല്‍പന്നങ്ങളുടെ കയറ്റുമതിയിലും നേരിയ കുറവ് രേഖപ്പെടുത്തി.
Adjust Story Font
16