Quantcast

സൗദി അറേബ്യയുടെ എണ്ണേതര കയറ്റുമതിയിൽ വർധനവ്

ഏറ്റവും കൂടുതൽ കയറ്റുമതി ചെയ്യുന്ന രാജ്യങ്ങളിൽ രണ്ടാം സ്ഥാനത്തുള്ളത് ഇന്ത്യയാണ്

MediaOne Logo

Web Desk

  • Published:

    29 March 2025 6:46 AM

സൗദി അറേബ്യയുടെ എണ്ണേതര കയറ്റുമതിയിൽ വർധനവ്
X

റിയാദ്: സൗദി അറേബ്യയുടെ എണ്ണേതര കയറ്റുമതിയിൽ പത്ത് ശതമാനത്തിലധികം വർധനവ് രേഖപ്പെടുത്തി. ജനുവരിയിലെ കണക്കുകളാണ് പുറത്തു വന്നത്. സൗദിയിൽ നിന്ന് നേരിട്ട് കയറ്റുമതി ചെയ്യുന്ന കണക്കുകളിലും വർധനവാണ്. 13.1 ശതമാനം വർധനവാണ് മേഖലയിൽ ഉണ്ടായത്. ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്‌സ് പുറത്തു വിട്ട അന്താരാഷ്ട്ര വ്യാപാര റിപ്പോർട്ടിലാണ് കണക്കുകൾ പ്രസിദ്ധപ്പെടുത്തിയത്. രാസവസ്തുക്കളുടെ കയറ്റുമതിയിൽ മാത്രം 14.4% ന്റെ വർധനവാണ്, പ്ലാസ്റ്റിക്, റബ്ബർ, അനുബന്ധ ഉൽപ്പന്നങ്ങളിൽ വർധന 10.5% ന്റേതാണ്. യന്ത്രങ്ങൾ, ഇലക്ട്രിക്കൽ ഉപകരണങ്ങളുടെ, വാഹനങ്ങളുടെ പാർട്സുകൾ എന്നിവയുടെ കയറ്റുമതിയും വർധിച്ചിട്ടുണ്ട്. ചൈന, ഇന്ത്യ, ജപ്പാൻ, അമേരിക്ക എന്നിവിടങ്ങളിലേക്കാണ് പ്രധാനമായും രാജ്യത്തു നിന്നും ഉത്പന്നങ്ങൾ കയറ്റുമതി ചെയ്യുന്നത്. ഏറ്റവും കൂടുതൽ കയറ്റുമതി ചെയ്യുന്ന രാജ്യങ്ങളിൽ രണ്ടാം സ്ഥാനത്തുള്ളത് ഇന്ത്യയാണ്.

TAGS :

Next Story