സൗദിയുടെ എണ്ണ ഇതര കയറ്റുമതിയില്‍ നവംബറില്‍ 26.1% വര്‍ദ്ധനവ്
അന്താരാഷ്ട്ര വ്യാപാരത്തെ സാരമായി ബാധിച്ച കോവിഡ് വ്യാപനവും തുടര്‍ന്നുള്ള യാത്രാനിരോധനങ്ങളും വെല്ലുവിളികളുയര്‍ത്തിയിട്ടും സൗദിയുടെ എണ്ണഇതര കയറ്റുമതിയില്‍ കാര്യമായ വര്‍ദ്ധനവാണ് കഴിഞ്ഞ നവംബറില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. ജനറല്‍ അതോറിറ്റി ഫോര്‍ സ്റ്റാറ്റിസ്റ്റിക്‌സ് പുറത്തിറക്കിയ ഫോറിന്‍ ട്രേഡ് ബുള്ളറ്റിനിലാണ് 2021 നവംബറിലെ എണ്ണ ഇതര കയറ്റുമതിയില്‍ 26.1% വര്‍ദ്ധനവ് രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം നവംബറിനെ അപേക്ഷിച്ച് ചരക്ക് കയറ്റുമതിയില്‍ ഈ നവംബറില്‍ 82.5% വര്‍ദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
2021 നവംബറില്‍ രാജ്യത്തെ ചരക്ക് കയറ്റുമതി മൂല്യം 107.3 ബില്യണ്‍ റിയാലാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഇതേ മാസത്തെ അപേക്ഷിച്ച് 58.8 ബില്യണ്‍ റിയാലിന്റെ വര്‍ദ്ധനവാണിത് കാണിക്കുന്നത്.
അതേ സമയം, മൊത്തം കയറ്റുമതിയില്‍ പെട്രോളിയം കയറ്റുമതിയുടെ ശതമാനം 2020 നവംബറില്‍ 65% ആയിരുന്നു. 2021 നവംബറില്‍ അത് 75.8% ആയാമ് വര്‍ദ്ധിച്ചത്. കൂടാതെ 2021 ഒക്ടോബറിനെ അപേക്ഷിച്ച് നവംബറില്‍ ചരക്ക് കയറ്റുമതിയുടെ മൂല്യം 1.1 ബില്യണ്‍ റിയാലായാണ് വര്‍ദ്ധിച്ചത്.
Adjust Story Font
16