Quantcast

സൗദിയുടെ എണ്ണ ഇതര ഉല്‍പാദന മേഖലയിലെ ജിഡിപി 6.1% രേഖപ്പെടുത്തി

വരും വര്‍ഷങ്ങളില്‍ ഉല്‍പാദനം വര്‍ധിപ്പിക്കാന്‍ പദ്ധതി

MediaOne Logo

Web Desk

  • Published:

    26 Oct 2023 1:58 AM GMT

സൗദിയുടെ എണ്ണ ഇതര ഉല്‍പാദന   മേഖലയിലെ ജിഡിപി 6.1% രേഖപ്പെടുത്തി
X

സൗദിയുടെ എണ്ണ ഇതര ഉല്‍പാദനമേഖല ശക്തമെന്ന് ധനമന്ത്രി. എണ്ണയിതര മേഖലയില്‍ നിന്നുള്ള ജി.ഡി.പി ആറ് ശതമാനത്തിലെത്തിയതായും മന്ത്രി പറഞ്ഞു. ഫ്യൂച്ചര്‍ ഇന്‍വെസ്റ്റ്‌മെന്റ് ഇനീഷ്യേറ്റീവ് കോണ്‍ഫറന്‍സില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

സൗദി അറേബ്യ എണ്ണ ഇതര മൊത്ത ആഭ്യന്തര ഉല്‍പ്പാദനത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു വരികയാണ്. ഈ മേഖലയില്‍ ആരോഗ്യകരമായ വളര്‍ച്ചയാണ് രാജ്യം കൈവരിച്ചു കൊണ്ടിരിക്കുന്നതെന്ന് ധനമന്ത്രി മുഹമ്മദ് അല്‍ജദ്ആന്‍ പറഞ്ഞു. റിയാദില്‍ നടന്നുവരുന്ന ഫ്യൂച്ചര്‍ ഇന്‍വെസ്റ്റ്‌മെന്റ് ഇനീഷ്യേറ്റീവ് കോണ്‍ഫറന്‍സില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്ന മന്ത്രി.

വിഷന്‍ 2030 പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങളിലൊന്നാണ് ആഭ്യന്തര ഉല്‍പാദനത്തിലെ ജി.ഡി.പി വളര്‍ച്ച. ഈ വര്‍ഷം മൂന്നാം പാദത്തില്‍ എണ്ണ ഇതര മേഖലയിലെ ജി.ഡി.പി 6.1ശതമാനം വരെ വളര്‍ച്ച രേഖപ്പെടുത്തി.

വര്‍ഷാവസാനത്തോടെ ഇത് അധികരിക്കുമെന്നും മന്ത്രി വിശ്വാസം പ്രകടിപ്പിച്ചു. ആഗോള സാമ്പത്തിക മാന്ദ്യത്തിനുള്ള സാധ്യതകള്‍ ചൂണ്ടിക്കാട്ടിയ മന്ത്രി ആഗോള സഹകരണം പ്രോല്‍സാഹിപ്പിക്കേണ്ടതിന്റെ ആവശ്യകതയും എടുത്ത് പറഞ്ഞു.

TAGS :

Next Story