Quantcast

സൗദിയുടെ എണ്ണയിതര വരുമാനത്തിൽ വർധനവ് തുടരും; ഈ വർഷം 5 ശതമാനം വരെ വളർച്ചയുണ്ടാകുമെന്ന് പ്രവചനം

ടൂറിസം, വിനോദം, റിയൽ എസ്റ്റേറ്റ് മേഖലയിൽ സൗദി കൈവരിക്കുന്ന നേട്ടങ്ങളെ വിലയിരുത്തിയാണ് പ്രവചനം

MediaOne Logo

Web Desk

  • Published:

    19 Jan 2024 6:32 PM GMT

Saudi Arabia
X

സൗദിയുടെ എണ്ണയിതര വരുമാനത്തിൽ നടപ്പുവർഷവും വളർച്ച വർധനവ് രേഖപ്പെടുത്തുമെന്ന് പ്രവചനം. ടൂറിസം, വിനോദം, റിയൽ എസ്റ്റേറ്റ് മേഖലയിലെ വളർച്ച സമ്പദ് വ്യസവസ്ഥക്ക് ഗുണകരമാകും. സൗദി സാമ്പത്തിക ആസൂത്രണ മന്ത്രിയാണ് ഇത് സംബന്ധിച്ച വിവരങ്ങൾ പുറത്ത് വിട്ടത്.

സൗദിയുടെ എണ്ണയിതര വരുമാനത്തിൽ ഈ വർഷവും വർധനവ് രേഖപ്പെടുത്തുമെന്ന് പ്രവചിച്ചതായി സൗദി സാമ്പത്തിക ആസൂത്രണ മന്ത്രി ഫൈസൽ അലി ഇബ്രാഹീം പറഞ്ഞു. ദാവോസിൽ നടന്ന വേൾഡ് ഇക്കണോമിക് ഫോറത്തിൽ സംസാരിക്കവെയാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. നിലവിൽ എണ്ണയിതര വരുമാനത്തിന്റെ ജി.ഡി.പി 4.5 ശതമാനമാണ്. ടൂറിസം, വിനോദം, റിയൽഎസ്റ്റേറ്റ് മേഖലയിൽ രാജ്യം കൈവരിക്കുന്ന നേട്ടങ്ങളെ വിലയിരുത്തിയാണ് പ്രവചനം. ടൂറിസം മേഖല ഈ വർഷം 4.4 ശതമാനം വളർച്ച കൈവരിക്കുമെന്നും പ്രവചനം വ്യക്തമാക്കുന്നു.

പശ്ചിമേഷ്യയിൽ രണ്ട് തരം രാജ്യങ്ങളാണുള്ളത്. പരിവർത്തനപ്രക്രിയകൾക്ക് വിധേയമായവയാണ് ഒന്നാമത്തേത്, എന്നാൽ വെല്ലുവിളികളും പ്രയാസങ്ങളും നേരിടുന്നവയാണ് രണ്ടാമത്തേതെന്നും മന്ത്രി പറഞ്ഞു.

TAGS :

Next Story