Quantcast

സൗദിയിൽ റോഡപകട മരണങ്ങൾ പകുതിയായി കുറഞ്ഞു

അപകടങ്ങളിൽ പരിക്ക് പറ്റുന്ന ആളുകളുടെ എണ്ണത്തിൽ 35 ശതമാനം കുറവുണ്ടായിട്ടുണ്ട്

MediaOne Logo

Web Desk

  • Published:

    28 May 2024 7:01 PM GMT

സൗദിയിൽ റോഡപകട മരണങ്ങൾ പകുതിയായി കുറഞ്ഞു
X

റിയാദ്: സൗദിയിൽ റോഡപകട മരണങ്ങളും അപകടങ്ങളെ തുടർന്നുള്ള പരിക്കുകളും പകുതിയായി കുറഞ്ഞു. സൗദി ട്രാഫിക് വിഭാഗമാണ് പുതിയ റിപ്പോർട്ട് പുറത്തുവിട്ടത്. ലോകാരോഗ്യ സംഘടനയുടെ വാർഷിക റിപ്പോർട്ടിനെ അടിസ്ഥാനമാക്കിയാണ് ട്രാഫിക് വിഭാഗം റിപ്പോർട്ട് തയ്യാറാക്കിയത്.സൗദി ആരോഗ്യ മന്ത്രിയും ട്രാഫിക് സേഫ്റ്റി കമ്മിറ്റി ചെയർമാനുമായ ഫഹദ് ബിൻ അബ്ദുറഹ്‌മാൻ അൽജലാജിലാണ് പുതിയ കണക്കുകൾ പുറത്തു വിട്ടത്.

അപകടങ്ങളിൽ പരിക്ക് പറ്റുന്ന ആളുകളുടെ എണ്ണത്തിൽ 35 ശതമാനം കുറവുണ്ടായിട്ടുണ്ട്. ഗതാഗത സുരക്ഷ വർധിപ്പിച്ചതിന്റെയും, അന്താരാഷ്ട്ര നിലവാരമുള്ള സംവിധാനങ്ങളുടെയും ഫലമായാണ് ഈ നേട്ടം കൈവരിക്കാനായത്.നിയമ നിർമാണം, സാങ്കേതിക വളർച്ച, ബോധവൽകരണം , മെച്ചപ്പെട്ട ട്രാഫിക് സുരക്ഷ, മെച്ചപ്പെട്ട അടിസ്ഥാന സൗകര്യങ്ങൾ തുടങ്ങി നിരവധി സംവിധാനങ്ങളിലൂടെയാണ് ഈ നേട്ടം കൈവരിച്ചത്. 2030 ഓടെ അപകട മരണങ്ങൾ 50 ശതമാനത്തിലേക്കെത്തിക്കണമെന്ന് യു.എൻ രക്ഷാ സമിതി നിർണയിച്ചിരുന്നു. എന്നാൽ ലക്ഷ്യത്തിലേക്ക് കഴിഞ്ഞ വർഷം തന്നെ എത്തിച്ചേരാൻ രാജ്യത്തിനായെന്നും അദ്ദേഹം കൂട്ടി ചേർത്തു. 2016 ൽ രാജ്യത്തെ അപകട മരണങ്ങൾ 9,311ആയിരുന്നു . 2021 ൽ അത് 6,651 ലേക്ക് താഴ്ത്താൻ രാജ്യത്തിനായെന്നും ലോകാരോഗ്യ സംഘടന തയ്യാറാക്കിയ റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു.

സുരക്ഷാ നടപടികൾക്ക് പുറമെ അപകടങ്ങളുണ്ടാക്കുന്ന സാമ്പത്തിക പ്രത്യാഘാതങ്ങൾ നിയന്ത്രിക്കാനും രാജ്യത്തിനായെന്ന് റിപ്പോർട്ടിൽ പറയുന്നു. റോഡ് സുരക്ഷയൊരുക്കുന്നതിന്റെ ഭാഗമായി റോഡുകൾ നവീകരിക്കാനും, അറ്റകുറ്റപണികൾ വേഗത്തിൽ തീർക്കാനും, സെൽഫ് ഡ്രൈവിംഗ് വാഹനങ്ങൾ നിരത്തിലിറക്കാനും പദ്ധതിയുണ്ടെന്നും മന്ത്രാലയം അറിയിച്ചു.



TAGS :

Next Story