ഏറ്റവും കൂടുതൽ ലാഭം നേടി സൗദി അറാംകൊ; മൂന്നാം പാദത്തിൽ 159.12 ബില്യൺ റിയാൽ ലാഭം
മൂന്നാം പാദത്തിലെ ലാഭവിഹിതം വിതരണം ചെയ്യും.
ജിദ്ദ: ഈ വർഷം മൂന്നാം പാദത്തിൽ ലോകത്ത് ഏറ്റവും കൂടുതൽ ലാഭം നേടിയ കമ്പനിയായി സൗദി അറാംകൊ. രണ്ടാം സ്ഥാനത്തുള്ള ആപ്പിൾ കമ്പനിയുടെ ഇരട്ടി ലാഭമാണ് അറാംകൊ നേടിയത്. ലാഭവിഹിതമായി ഓഹരിയുടമകൾക്ക് 70.33 ബില്യൺ റിയാൽ വിതരണം ചെയ്യുമെന്ന് കമ്പനി അറിയിച്ചു.
ദേശീയ എണ്ണകമ്പനിയായ സൗദി അറാംകൊ 159.12 ബില്യൺ റിയാലാണ് ഈ വർഷം മൂന്നാം പാദത്തിൽ ലാഭം നേടിയത്. കഴിഞ്ഞ വർഷം മൂന്നാം പാദത്തിൽ കമ്പനിയുടെ ലാഭം 114 ബില്യൺ റിയാലായിരുന്നു. 39 ശതമാനമായാണ് ഇക്കഴിഞ്ഞ പാദത്തിൽ കമ്പനിയുടെ ലാഭം ഉയർന്നത്. എണ്ണ വിലയും ഉൽപാദനവും ഉയർന്നതും എണ്ണ സംസ്‌കരണ മേഖലയിൽ നിന്നുള്ള ലാഭം വർധിച്ചതുമാണ് ലാഭം ഉയരാന്‍ കാരണം.
ഒമ്പതു മാസത്തിനിടെ കമ്പനി ഓഹരി ലാഭം 2.15 റിയാലായി ഉയർന്നു. കഴിഞ്ഞ കൊല്ലം ഇതേ കാലയളവിൽ കമ്പനി ഓഹരി ലാഭം 1.27 റിയാലായിരുന്നു. മൂന്നാം പാദത്തിലെ ലാഭവിഹിതമായി ഓഹരിയുടമകൾക്ക് 70.33 ബില്യൺ റിയാൽ വിതരണം ചെയ്യുമെന്ന് കമ്പനി അറിയിച്ചു. ലോകത്തെ ഏറ്റവും വലിയ അഞ്ചു എണ്ണ കമ്പനികൾ മൂന്നാം പാദത്തിൽ കൈവരിച്ച ലാഭത്തിന്റെ 49 ശതമാനത്തിന് തുല്യമാണ് സൗദി അറാംകൊയുടെ ലാഭം.
Adjust Story Font
16