സൗദി അരാംകോയുടെ ഓഹരികൾ മണിക്കൂറുകൾക്കകം വിറ്റഴിഞ്ഞു
12 ബില്യൺ ഡോളറിന്റെ ഓഹരികളാണ് അതിവേഗം വിറ്റഴിഞ്ഞത്
ദമ്മാം: സൗദി അരാംകോയുടെ രണ്ടാം ഘട്ട ഓഹരി വിൽപ്പന മുഴുവൻ ഓഹരികളും മണിക്കുറുകൾക്കുള്ളിൽ വിറ്റഴിഞ്ഞതായി റിപ്പോർട്ട്. കമ്പനിയുടെ ഓഹരിവിൽപ്പന പ്രഖ്യാപിച്ച് മണിക്കൂറുകൾക്കുള്ളിൽ വിറ്റുതീർന്നതായി അന്താരാഷ്ട്ര സാമ്പത്തിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. 12 ബില്യൺ ഡോളറിന്റെ ഓഹരികളാണ് അതിവേഗം വിറ്റഴിഞ്ഞത്.
26.70 റിയാൽ മുതൽ 29 റിയാൽ വരെ മൂല്യത്തിലാണ് ഓഹരികളുടെ വിൽപ്പന പൂർത്തിയായത്. 1.545 ബില്യൺ ഓഹരികളാണ് പബ്ലിക് ഓഫറിംഗിൽ ഇത്തരത്തിൽ വിറ്റഴിച്ചത്. കമ്പനിയുടെ ഇഷ്യു ചെയ്ത ഷെയറുകളുടെ 0.64 ശതമാനം ഓഹരികളാണ് ഇന്ന് വിൽപ്പന നടത്തിയത്. സൗദിയിലെ സ്ഥാപനങ്ങൾ, നിക്ഷേപകർ, സൗദിക്ക് പുറത്തുള്ള യോഗ്യരായ സ്ഥാപനങ്ങൾ, സൗദിക്കകത്തെയും ജി.സി.സി രാജ്യങ്ങളിലെയും യോഗ്യരാഷ റീട്ടെയിൽ നിക്ഷേപകർ എന്നിവർക്കാണ് ഓഹരി സ്വന്തമാക്കാൻ അവസരമുണ്ടായിരുന്നത്.
Next Story
Adjust Story Font
16