ചരിത്രമെഴുതി സൗദി ബഹിരാകാശ യാത്രികർ; വനിതയുൾപ്പെടുന്ന സംഘം യാത്ര തിരിച്ചു
ബഹിരാകാശ പേടകം ആകാശ അതിർത്തി പിന്നിട്ടു
സൗദി അറേബ്യക്കും ലോകത്തിനും പുതു ചരിത്രം രചിച്ച് ബഹിരാകാശ യാത്രാ സംഘം ഭൂമിയിൽ നിന്നും യാത്ര തിരിച്ചു. മാസങ്ങൾ നീണ്ട പരിശീലനങ്ങൾ പൂർത്തിയാക്കി സഞ്ചാരികളായ റയാന ബർനവിയും അലി അൽഖർനിയും ബഹിരാകാശത്തേക്ക് യാത്രയായി.
ഇരുവരെയും വഹിച്ചുള്ള വാഹനം കേപ് കനാവെറലിലെ കെന്നഡി സ്പെയ്സ് സെന്ററിൽ നിന്നും കുതിച്ചുയർന്നു. സൗദി സമയം പുലർച്ചെ 12.37ന് യാത്ര തിരിച്ച വാഹനം തിങ്കളാഴ്ച പുലർച്ചെ 1.30ഓടെ ബഹിരാകാശ നിലയിത്തിലെത്തും.
സൗദി യാത്രികർക്ക് പുറമേ നാസയുടെ മുൻ ആസ്ട്രോനോട്ട് പെഗ്ഗി വിറ്റ്സൺ, യു.എസ് ബിസിനസുകാരനായ ജോണ് ജോഫ്നർ എന്നിവരും യാത്ര സംഘത്തിലുണ്ട്. ബ്രസ്റ്റ് കാൻസർ ഗവേഷകയാണ് സൗദി സഞ്ചാരി റയാന ബർനവി. യുദ്ധവിമാനത്തിലെ പൈലറ്റാണ് കൂടെയുള്ള അൽ അൽഖർനവി.
Next Story
Adjust Story Font
16