Quantcast

കോടീശ്വരന്മാരെ ആകർഷിച്ച് സൗദി; നിക്ഷേപവും തൊഴിലവസരങ്ങളും വർധിപ്പിക്കും

ഈ വർഷം മുന്നൂറിലധികം കോടീശ്വരന്മാർ സൗദിയിലേക്ക് കുടിയേറുമെന്നാണ് അന്താരാഷ്ടര പഠനങ്ങൾ വ്യക്തമാക്കുന്നത്.

MediaOne Logo

Web Desk

  • Updated:

    2024-06-28 18:50:35.0

Published:

28 Jun 2024 5:50 PM GMT

കോടീശ്വരന്മാരെ ആകർഷിച്ച് സൗദി; നിക്ഷേപവും തൊഴിലവസരങ്ങളും വർധിപ്പിക്കും
X

ജിദ്ദ: വിദേശികളായ കോടീശ്വരന്മാരെ ആകർഷിക്കുകയാണ് സൗദി തലസ്ഥാനമായ റിയാദും, ചരിത്ര പുരാതന നഗരമായ ജിദ്ദയും.ഈ വർഷം മുന്നൂറിലധികം കോടീശ്വരന്മാർ സൗദിയിലേക്ക് കുടിയേറുമെന്നാണ് അന്താരാഷ്ടര പഠനങ്ങൾ വ്യക്തമാക്കുന്നത്. ഇതോടെ രാജ്യത്തെ നിക്ഷേപങ്ങളിലും തൊഴിലവസരങ്ങളിലും വൻ വർധനവുണ്ടാകും.

ഉയർന്ന ആസ്തിയുള്ള വ്യക്തികളുടെ കൂടുതൽ ആകർഷകമായ കേന്ദ്രമായി രാജ്യം ഉയർന്നുവരികയാണെന്നാണ് ലണ്ടൻ ആസ്ഥാനമായുള്ള ബ്രിട്ടീഷ് ഇൻവെസ്റ്റ്മെന്റ് ഇമിഗ്രേഷൻ കൺസൾട്ടിംഗ് സ്ഥാപനമായ ഹെൻലി ആൻഡ് പാർട്ണേഴ്സ് പുറത്ത് വിട്ട പഠന റിപ്പോർട്ട് വ്യക്തമാക്കുന്നത്. ഈ വർഷം മാത്രം മുന്നൂറിലധികം കോടീശ്വരന്മാർ സൗദിയിലെത്തുമെന്നാണ് പ്രതീക്ഷ. ജിദ്ദയും റിയാദുമാണ് ധനികരുടെ ഇഷ്ട നഗരങ്ങൾ. വടക്കേ ആഫ്രിക്ക, മിഡീലീസ്റ്റ് എന്നിവിടങ്ങളിൽ നിന്നാണ് ധനികർ കൂടുതലായും സൗദിയിലേക്ക് ആകൃഷ്ടകരാകുന്നത്. ആഗോള നിക്ഷേപകരെയും ബിസിനസുകാരേയും ആകർഷിക്കാനായി സൗദി നടത്തുന്ന തന്ത്രപരമായ ശ്രമങ്ങളുടെ ഫലമാണിതെന്നും ഹെൻലി ആൻഡ് പാർട്ണേഴ്സ് വ്യക്കമാത്തി. നിലവിൽ ഒരു മില്യൺ ഡോളറിലധികം സമ്പത്തുള്ള ഏകദേശം 58,000 വ്യക്തികളാണ് സൗദിയിലുള്ളത്. 100 ദശലക്ഷം ഡോളറിലധികം സമ്പാദ്യമുള്ള 195ഓളം വ്യക്തികളും, ഒരു ബില്യൺ ഡോളറിന്റെ ആസ്തിയുള്ള 22 പേരും സൗദിയിലുണ്ട്. കഴിഞ്ഞ ദശകത്തിൽ സൗദി അറേബ്യയിലെ കോടീശ്വരന്മാരുടെ എണ്ണം 35% വർധിച്ചതയായും റിപ്പോർട്ട് വ്യക്തമാക്കുന്നു. ഉയർന്ന ആസ്തിയുള്ള വ്യക്തികളിൽ 20 ശതമാനവും സംരംഭകരാണ്. കോടീശ്വരന്മാരിലും ശതകോടീശ്വരന്മാരിലുമുള്ള സംരഭകരുടെ തോത് 60 ശതമാനം വരെ എത്തും. അതിനാൽ ഉയർന്ന ആസ്തിയുള്ള വ്യക്തികൾ സൗദിയിലെത്തുന്നതോടെ നിക്ഷേപവും തൊഴിലവസരങ്ങളും കുത്തനെ വർധിക്കുമെന്നാണ് പ്രതീക്ഷിക്കന്നത്.

TAGS :

Next Story